/ ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ടു സിപിഎം സംസ്ഥാന സെക്രടറിയേറ്റില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പങ്കെടുക്കുമെന്ന് അദ്ദേഹത്തിനോട് അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. ഇ പി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. സംസ്ഥാന കമിറ്റിയില്‍ ഉന്നയിച്ച പരാതിയില്‍ ഇ പി ജയരാജന്‍ തന്റെ നിലപാട് അറിയിക്കുമെന്നാണ് വിവരം. ആന്തൂരിലെ വൈദേകം ആയുര്‍വദിക് ഹീലിങ് സെന്റര്‍ വിവാദത്തില്‍ തന്റെ കുടുംബം നടത്തിയ നിക്ഷേപത്തിന്റെ കണക്കുമായാണ് ഇപി എകെജി സെന്ററിലെത്തുക.
നേരത്തെ പാര്‍ടിയെ അറിയിച്ച് തുടങ്ങിയ സംരംഭമാണ് വൈദേകമെന്ന വിശദീകരണവും ഇ പി സംസ്ഥാന നേതൃയോഗത്തില്‍ നല്‍കിയേക്കും. ഇ പിയുടെ ഭാര്യ പി കെ ഇന്ദിരയ്ക്ക് ജില്ലാ ബാങ്ക് മാനേജരായി കണ്ണൂരില്‍ നിന്നും പിരിയുമ്പോള്‍ ലഭിച്ച തുകയോടൊപ്പം ചേര്‍ത്താണ് 81.98 ലക്ഷം രൂപ നിക്ഷേപിച്ചതെന്നാണ് ഇ പിയുടെ വാദം. ഇതിനോടൊപ്പം മകന്‍ പി കെ ജയ്‌സനും വൈദേകത്തില്‍ 10 ലക്ഷം രൂപയുടെ ഓഹരിയുണ്ട്. പാര്‍ടി നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് നിക്ഷേപം നടത്തുന്നതിലും ബിസിനസ് ചെയ്യുന്നതിലും പാര്‍ടി വിലക്കൊന്നുമില്ലെങ്കിലും കണക്കിലെ വ്യത്യാസവും സാമ്പത്തിക സ്രോതസിലെ സുതാര്യതയില്ലായ്മയുമാണ് സെക്രടറിയേറ്റില്‍ ചര്‍ചയാവുക.
മാത്രമല്ല കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്നും മാനജരായി പിരിഞ്ഞ പികെ ഇന്ദിര കംപനിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനമേറ്റെടുത്തത് മേജര്‍ ഷെയറിനു ഉടമയായതിനാലാണ്. 2021 ഡിസംബര്‍ 17ന് ചേര്‍ന്ന ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗമാണ് സിപിഎം ഉന്നത നേതാക്കളുടെ ഉറ്റതോഴനെന്നു അറിയപ്പെടുന്ന കെപി രമേഷ് കുമാറിനെ മാനജിങ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയത്. കെപി രേേമഷ് കുമാറും ഇപി ജയരാജനും തമ്മില്‍ ഇടഞ്ഞതാണ് ഇതിനു കാരണമായതെന്നാണ് വിവരം.
ഡയറക്ടര്‍മാരിലൊരാളും ഇപിയുടെ അതീവവിശ്വസ്തനുമായ പികെ ഷാജിയെ ഡയറക്ടര്‍ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തു. ഇതോടെ കംപനി പൂര്‍ണമായും ഇപി കുടുംബത്തിന്റെ വരുതിയിലാവുകയും ചെയ്തു. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച തുക ഇന്ദിര കംപനിയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് സിഇഒ തോമസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇക്കാര്യം തന്നെയാണ് ഇപി ജയരാജന്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗത്തിലും അറിയിക്കുക.

Keywords: EP Jayarajan to participate in CPM secretariat meeting on Friday, Kerala, Kannur, News,Top-Headlines,Latest-News,E.P Jayarajan,CPM,LDF,Politics,Political party.