Follow KVARTHA on Google news Follow Us!
ad

Controversy | 'എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, ഹാപി ന്യൂ ഇയര്‍'; അഴിമതി ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി ഇപി ജയരാജന്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Allegation,Controversy,Corruption,Kerala,
തിരുവനന്തപുരം: (www.kvartha.com) റിസോര്‍ട് അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും അടക്കമുള്ള വിഷയങ്ങളെ കുറിച്ച് സിപിഎം നേതാവ് പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ രണ്ടാം ദിവസവും മറുപടി നല്‍കാതെ വഴുതിമാറി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കഴിഞ്ഞദിവസം ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ അതിശൈത്യത്തെ കുറിച്ചും കൊടുംചൂടിനെ കുറിച്ചുമുള്ള അവലോകനമായിരുന്നു മറുപടി. വെള്ളിയാഴ്ച അത് പുതുവത്സരാശംസയായി മാറി.

EP Jayarajan says happy new year to all, Thiruvananthapuram, News, Politics, Allegation, Controversy, Corruption, Kerala

തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇ പിയോട് മാധ്യമപ്രവര്‍ത്തകര്‍ അഴിമതി ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ 'എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, ഹാപി ന്യൂ ഇയര്‍' എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

വ്യാഴാഴ്ച കണ്ണൂരില്‍വെച്ചും വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ 'ഇവിടെ കാലാവസ്ഥ നല്ല ചൂടാണ്. ഡെല്‍ഹിയില്‍ തണുപ്പാണ്. വിവിധ രാജ്യങ്ങളില്‍ അതിശൈത്യം കാരണം ആളുകള്‍ മരിച്ചു വീഴുന്നു' എന്നായിരുന്നു പ്രതികരണം. കാലാവസ്ഥാ വ്യതിയാനം ഗൗരവത്തോടെ ചര്‍ച ചെയ്യേണ്ടതാണെന്നും ഇപി വ്യക്തമാക്കി. പി ജയരാജന്‍ ഉന്നയിച്ച ആരോപണത്തോട് ഇപി ജയരാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: EP Jayarajan says happy new year to all, Thiruvananthapuram, News, Politics, Allegation, Controversy, Corruption, Kerala.

Post a Comment