Buffer zone | കര്‍ണാടകയിലെ വനത്തിന്റെ ബഫര്‍സോണായി കേരളത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് സ്‌പെഷല്‍ ബ്രാഞ്ച്
Dec 31, 2022, 15:49 IST
ഇരിട്ടി: (www.kvartha.com) കര്‍ണാടകയിലെ വനത്തിന്റെ ബഫര്‍സോണായി കേരളത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്ന് പഞ്ചായതിലെ രണ്ടു വാര്‍ഡുകള്‍ ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണായി അടയാളപ്പെടുത്തി എന്ന പരാതിയിലാണ് അന്വേഷണം.
പാലത്തിന്‍ കടവ്, കളിതട്ടുംപാറ, ഉരുപ്പുംകുറ്റി, പള്ളിക്കുന്ന് എന്നിവിടങ്ങളില്‍ കര്‍ണാടക കഴിഞ്ഞ ദിവസങ്ങളില്‍ അടയാളം ഇട്ടിരുന്നു. അതേസമയം, ഈ പ്രദേശങ്ങളില്‍ കണ്ടെത്തിയ അടയാളങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് കുടക് കലക്ടറും മടിക്കേരി ഡിഎഫ്ഒയും പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് കണ്ണൂര്‍ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ റൂറല്‍ പൊലീസ് മേധാവി ആര്‍ മഹേഷിനോട് വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്.
ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റേത് രാഷ്ട്രീയ നീക്കമാണെന് മന്ത്രി എ കെ ശശീന്ദ്രന്‍ ആരോപിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ സമരം കൊണ്ട് കാര്യമുണ്ടാകില്ലെന്ന് പ്രക്ഷോഭകര്‍ ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കൂട്ടുപുഴയില്‍ കര്‍ണാടക ബഫര്‍ സോണ്‍ രേഖപ്പെടുത്തിയ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കാസര്‍കോട് പറഞ്ഞു.
Keywords: Enquiry on Karnataka buffer zone in Kerala, Kannur, News, Politics, Controversy, Probe, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.