Follow KVARTHA on Google news Follow Us!
ad

Invited | ശശി തരൂരിനെ കോട്ടയത്തേക്ക് മത്സരിക്കാന്‍ ക്ഷണിച്ച് പ്രൊ. സിറിയക് തോമസ്; മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും യോഗ്യന്‍ എന്നും വാദം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kottayam,News,Politics,Loksabha,Election,Shashi Taroor,Kerala,Trending,
കോട്ടയം: (www.kvartha.com) ശശി തരൂര്‍ എം പിയെ കോട്ടയത്തേക്ക് മത്സരിക്കാന്‍ ക്ഷണിച്ച് പ്രൊ. സിറിയക് തോമസ്. കെഎം ചാണ്ടി ഫൗണ്ടേഷന്റെ വേദിയില്‍ വെച്ചായിരുന്നു ചെയര്‍മാനായ സിറിയക് തോമസിന്റെ ഈ പരാമര്‍ശം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് അദ്ദേഹം തരൂരിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും യോഗ്യനാണ് തരൂരെന്നും അദ്ദേഹം പറഞ്ഞു.

Eligible to become Chief Minister and Prime Minister, Shashi Tharoor invited to contest in Kottayam in next Lok Sabha election, Kottayam, News, Politics, Loksabha, Election, Shashi Taroor, Kerala, Trending

അതേസമയം, സംഘടനാ ചട്ടക്കൂട് മറികടന്നു താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. പാര്‍ടിയുടെ ഭാഗമല്ലേ യൂത് കോണ്‍ഗ്രസ് എന്നും അതുകൊണ്ടുതന്നെ അവര്‍ വിളിക്കുമ്പോള്‍ പോകാതിരിക്കുന്നത് എങ്ങനെയാണെന്നും തരൂര്‍ ചോദിച്ചിരുന്നു. താല്‍പര്യമുള്ളവര്‍ വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റുമാരോട് പറയാതെ എവിടെയും പോകാറില്ലെന്നും തന്റെ ഓഫീസില്‍ നിന്നും വരുന്ന കാര്യം വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും തരൂര്‍ തറപ്പിച്ചു പറഞ്ഞു. അവര്‍ക്ക് അറിയിപ്പ് കിട്ടിയിട്ടുണ്ടാകണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ മുന്‍പും പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ മാത്രം വിവാദമുണ്ടാക്കുന്നത് എന്തിനാണെന്നും തരൂര്‍ ചോദിച്ചു. അതേസമയം, യൂത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ തരൂരിനൊപ്പം കോട്ടയം ഡിസിസി പ്രസിഡന്റ് വേദി പങ്കിട്ടില്ല. തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നും പാര്‍ടി ചട്ടക്കൂടിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാകില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.

Keywords: Eligible to become Chief Minister and Prime Minister, Shashi Tharoor invited to contest in Kottayam in next Lok Sabha election, Kottayam, News, Politics, Loksabha, Election, Shashi Taroor, Kerala, Trending.

Post a Comment