Follow KVARTHA on Google news Follow Us!
ad

Elephant attack | പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന സിനിമയുടെ ലൊകേഷനില്‍നിന്ന് മടങ്ങിയ ജീപിന് നേരെ കാട്ടാനയുടെ ആക്രമണം; കൊക്കയിലേക്കെറിഞ്ഞ വാഹനം പൂര്‍ണമായും തകര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Idukki,Elephant attack,Injured,Vehicles,Kerala,Cinema,News,
മറയൂര്‍: (www.kvartha.com) പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ ഒരുക്കുന്ന 'വിലായത്ത് ബുദ്ധ'യുടെ ലൊകേഷനില്‍ നിന്ന് മടങ്ങിയ ജീപിന് നേരെ കാട്ടാനയുടെ ആക്രമണം. വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ആക്രമണമുണ്ടായത്. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടത്. കാട്ടാനയുടെ അക്രമണത്തില്‍ ജീപ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Elephant attack towards jeep at movie location, Idukki, Elephant attack, Injured, Vehicles, Kerala, Cinema, News

സിനിമയുടെ ചിത്രീകരണം നടന്നു വരുന്ന മറയൂരില്‍ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപിന് നേരെയാണ് ആക്രമണം നടന്നത്. റോഡിന്റെ നടുവില്‍ ആന നില്‍ക്കുന്നത് കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയെങ്കിലും ആന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ആന വരുന്നത് കണ്ട് ജീപില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ക്ക് കാലില്‍ പരുക്കേറ്റിട്ടുണ്ട്.

സൂപര്‍ ഹിറ്റായ അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സചി സംവിധാനം ചെയ്യാനിരുന്ന ചിത്രം അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് സചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ സന്ദീപ് സേനന്‍ നിര്‍മിക്കുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ''.

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജിആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഒരു ത്രിലര്‍ മൂവിയാണ് 'വിലായത്ത് ബുദ്ധ'. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ഷമ്മി തിലകന്‍, അനു മോഹന്‍, രാജശ്രീ നായര്‍, ടി ജെ അരുണാചലം തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. പ്രിയംവദയാണ് നായിക. സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. പൃഥ്വിയുടെ ജന്മദിനത്തില്‍ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത് വൈറലായിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ ഡബിള്‍ മോഹനന്‍ എന്ന കഥാപാത്രമാകുമ്പോള്‍ ഭാസ്‌കരന്‍ മാഷായി കോട്ടയം രമേഷ് എത്തുന്നു.

ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, വാര്‍ത്താപ്രചരണം എം ആര്‍ പ്രൊഫഷനല്‍. മാര്‍കറ്റിംഗ് സ്നേക് പ്ലാന്റ്.

Keywords: Elephant attack towards jeep at movie location, Idukki, Elephant attack, Injured, Vehicles, Kerala, Cinema, News.

Post a Comment