Follow KVARTHA on Google news Follow Us!
ad

Swapna Suresh | ഇ പി ജയരാജന്റെ മകന്‍ ജയ്‌സനെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്; ഗള്‍ഫില്‍ സ്വന്തമായി എണ്ണ ശുദ്ധീകരണ കംപനി ഉണ്ടെന്നും താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും വെളിപ്പെടുത്തല്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Allegation,Meeting,Trending,Kerala,
തിരുവനന്തപുരം: (www.kvartha.com) സിപിഎം നേതാവ് ഇ പി ജയരാജന്റെ മകന്‍ ജയ്‌സനെതിരെ ബിനാമി ഇടപാട് ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും രംഗത്ത്. യുഎഇയിലെ ബിനാമി കംപനി വഴിയുള്ള ഇറക്കുമതി ഇടപാടിനു സഹായം തേടി ജയ്‌സന്‍ നേരത്തെ താനുമായി ദുബൈയില്‍ വച്ച് ചര്‍ച നടത്തിയെന്നും അദ്ദേഹത്തിന് റാസല്‍ഖൈമയില്‍ സ്വന്തമായി എണ്ണ ശുദ്ധീകരണ കംപനി (റിഫൈനറി) ഉണ്ടെന്നുമാണ് സ്വപ്‌നയുടെ ആരോപണം.

E P Jayarajan's son have refinery in gulf alleges Swapna Suresh, Thiruvananthapuram, News, Allegation, Meeting, Trending, Kerala

ജയ്‌സനും താനും ദുബൈയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം പുറത്തു വന്നിട്ടുണ്ടെന്നും സ്വപ്‌ന വെളിപ്പെടുത്തി. കഴിഞ്ഞ സര്‍കാരിന്റെ കാലത്തു പൊലീസിന് ക്യാമറകള്‍ ഉള്‍പെടെയുള്ള ഉപകരണങ്ങള്‍ യുഎഇയിലെ ബിനാമി കംപനി വഴി ഇറക്കുമതി ചെയ്യുന്ന ഇടപാടിനാണു ജയ്‌സന്‍ ചര്‍ച നടത്തിയതെന്നും സ്വപ്‌ന പറഞ്ഞു.

ഇ പി ജയരാജനും ഈ വിവരം അറിയാമായിരുന്നു. അഭ്യന്തര വകുപ്പിനെ ഈ ഇടപാടില്‍ നിന്ന് ഒഴിവാക്കി സ്വന്തം നിലയ്ക്കു ചെയ്യാനായിരുന്നു ജയ്‌സന്റെ ശ്രമം. അതിനു പിന്നാലെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് വന്നത്. പിന്നീട് ഇടപാടിന് എന്ത് സംഭവിച്ചു എന്നറിയില്ലെന്നും സ്വപ്ന പറഞ്ഞു.

Keywords: E P Jayarajan's son have refinery in gulf alleges Swapna Suresh, Thiruvananthapuram, News, Allegation, Meeting, Trending, Kerala.

Post a Comment