Controversy | സ്വര്‍ണക്കടത്ത്, ക്വടേഷന്‍ നേതാവെന്ന് പാര്‍ടി ചാപ്പകുത്തിയ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ട് ഡിവൈഎഫ്ഐ നേതാവ്; കണ്ണൂര്‍ സിപിഎമില്‍ വിവാദമായി
കണ്ണൂര്‍: (www.kvartha.com) സ്വര്‍ണക്കടത്ത്, ക്വടേഷന്‍ കേസുകളില്‍ ആരോപണവിധേയനായ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ട ഡിവൈഎഫ്ഐ നേതാവ് വിവാദത്തില്‍. പ്രാദേശിക ക്രികറ്റ് ടൂര്‍ണമെന്റില്‍ ട്രോഫി സമ്മാനിച്ച ഡിവൈഎഫ്ഐ കേന്ദ്രകമിറ്റി നേതാവായ എം ഷാജറാണ് വെട്ടിലായിരിക്കുന്നത്. തില്ലങ്കേരി പ്രീമിയര്‍ ലീഗ് ക്രികറ്റ് ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ സികെജി വഞ്ചേരിയുടെ ട്രോഫിയാണ് ഷാജറില്‍ നിന്നും സ്വര്‍ണക്കടത്ത് കേസിലെ വിവാദനായകനായ ആകാശ് തില്ലങ്കേരിയും ഷാന്‍ ബാവയും ഏറ്റുവാങ്ങിയത്.
കണ്ണൂര്‍ ജില്ലയിലെ പി ജെയ്ക്ക് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്ന സൈബര്‍ പോരാളി കൂടിയാണ് ആകാശ് തില്ലങ്കേരി. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെയും ക്വടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കുന്ന ആകാശ് തില്ലങ്കേരിക്കെതിരെയും ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പദയാത്രകളും ബോധവത്കരണ പരിപാടികളും നടത്തിയിരുന്നു. തന്നെ വിമര്‍ശിച്ചതിന്
സോഷ്യല്‍ മീഡിയയിലൂടെ ഡിവൈഎഫ്ഐയുടെ അന്നത്തെ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നിരുന്നു.
ഇതോടെ അന്നത്തെ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോവിന് രേഖാമൂലം അന്ന് ജില്ലാ സെക്രടറിയായിരുന്ന ഷാജര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മനുതോമസിനെ പിന്നീട് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിന്നീട് നടന്ന സമ്മേളനത്തില്‍ ഒഴിവാക്കുകയായിരുന്നു. വിവാദങ്ങള്‍ തുടരവെ സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ ആകാശ് തില്ലങ്കേരിയുമായി വേദി പങ്കിട്ടതിനെ കുറിച്ച് കേന്ദ്രകമിറ്റിയംഗമായ എം ഷാജര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പിന്നീട് പറയാമെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തത്.
Keywords: DYFI leader sharing stage with Akash Tillankeri; Controversy in Kannur CPM, Kerala,Kannur,News,Top-Headlines,Latest-News,CPM,Politics,Controversy,DYFI.