Follow KVARTHA on Google news Follow Us!
ad

Dulquer Salmaan | 'ആദി ശങ്കറിന് നിങ്ങള്‍ നല്‍കിയത് രണ്ടാം ജന്മവും ജീവിതവും'; ലക്ഷങ്ങളുടെ ചികിത്സ സൗജന്യമായി ഏറ്റെടുത്ത് കാരുണ്യത്തിന്റെ കൈത്താങ്ങ്; ദുല്‍ഖറിനും കുടുംബത്തിനും ചെമ്പ് ഗ്രാമത്തിന്റെ സ്‌നേഹവായ്പകള്‍; നന്മയില്‍ പങ്കുചേര്‍ന്ന് ആസ്റ്റര്‍ മെഡ്ഡിറ്റിയും

Dulquer Salmaan with helping hand of lakhs, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോട്ടയം: (www.kvartha.com) മലയാള സിനിമയുടെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ കാരുണ്യത്തിന്റെ കൈകളുമായി ചേര്‍ത്ത് പിടിച്ചപ്പോള്‍ ആദിശങ്കര്‍ എന്ന കുട്ടിക്ക് ലഭിച്ചത് പുനര്‍ജന്മം. മികച്ച ചികിത്സ ലഭ്യമാക്കി കൊച്ചിയിലെ ആസ്റ്റര്‍ മെഡ്ഡിറ്റിയും നന്മയില്‍ കൈത്താങ്ങായി മാറിയപ്പോള്‍ ഒരുനാടിന്റെ പ്രാര്‍ഥനകള്‍ ഫലം കണ്ടു.
              
Latest-News, Kerala, Ernakulam, Kottayam, Top-Headlines, Cinema, Health, Treatment, Actor, Dulquar Salman, Hospital, Dulquer Salmaan with helping hand of lakhs.

ഈ സ്‌നേഹത്തിനും കരുതലിനും മമ്മൂട്ടിക്കും കുടുംബത്തിനും നന്ദി പറയുകയാണ് കോട്ടയം ജില്ലയിലെ ചെമ്പ് ഗ്രാമം. മലയാളത്തിന്റെ സൂപര്‍ താരം മമ്മൂട്ടിയുടെ ജന്മനാടെന്ന നിലയില്‍ പ്രസിദ്ധമായ ചെമ്പ് ഗ്രാമത്തിലെ കുട്ടിയുടെ ഓപറേഷന്‍ പൂര്‍ണമായും സൗജന്യമായി നടത്തി കൊടുത്താണ് ദുല്‍ഖര്‍ ഒരുജനതയുടെ സ്‌നേഹവായ്പകള്‍ ഏറ്റുവാങ്ങിയത്.

'ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി, ഒരായിരം നന്ദി. ചെമ്പ് പഞ്ചായതിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങള്‍ നല്‍കിയത് അക്ഷരാര്‍ഥത്തില്‍ ഒരു രണ്ടാം ജന്മവും ജീവിതവുമാണ്. നിങ്ങള്‍ ഇടപെട്ടില്ലായിരുങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിതജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുക കൂടിയാണ്', ചെമ്പ് ഗ്രാമം എന്ന ഫേസ്ബുക് പേജില്‍ കുറിച്ച വാക്കുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
               
Latest-News, Kerala, Ernakulam, Kottayam, Top-Headlines, Cinema, Health, Treatment, Actor, Dulquar Salman, Hospital, Aster Medcity, Dulquer Salmaan with helping hand of lakhs.

എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂര്‍ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതായും നാട്ടുകാര്‍ പറയുന്നു. ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന 100 കുട്ടികളുടെ ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ഏറ്റെടുത്ത് നടത്തുന്ന 'വേഫെറര്‍ - ട്രീ ഓഫ് ലൈഫ്' എന്ന പദ്ധതിയുടെ ഭാഗമായാണ് ആദിശങ്കറിന് സഹായം ലഭിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള, മുന്‍നിര സന്നദ്ധ സംഘടനയായ കൈറ്റ്‌സ് ഇന്‍ഡ്യ എന്നിവയുമായി സഹകരിച്ചാണ് ശിശുദിനത്തില്‍ 'വേഫെറര്‍ - ട്രീ ഓഫ് ലൈഫ്' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. കുട്ടികള്‍ക്ക് ആഗോള നിലവാരത്തിലുള്ള മികച്ച ചികിത്സ ലഭ്യമാക്കികൊണ്ട് ആവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായി പദ്ധതി പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളിലെ ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി, ആസ്റ്റര്‍ മിംസ് - കോഴിക്കോട് ആസ്റ്റര്‍ മിംസ് - കോട്ടക്കല്‍, ആസ്റ്റര്‍ മിംസ് - കണ്ണൂര്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ട്രീ ഓഫ് ലൈഫ് പദ്ധതിയിലൂടെ എത്തുന്ന കുട്ടികളുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നത്. ലിവര്‍, കിഡ്‌നി, ബോണ്‍ മാരോ, സ്റ്റെം സെല്‍ തുടങ്ങിയ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകള്‍ , ഓര്‍തോപീഡിക്‌സ്, ന്യൂറോ സര്‍ജറി, യൂറോളജി എന്നിങ്ങനെ ചികിത്സാ ചിലവേറിയ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കും ഈ പദ്ധതിയിലൂടെ സൗജന്യ ശസ്ത്രക്രിയയും നിര്‍ധനരായ കുട്ടികളുടെ അധിക ചിലവുകളും പദ്ധതി പ്രകാരം ലഭ്യമാക്കുന്നു.


Keywords: Latest-News, Kerala, Ernakulam, Kottayam, Top-Headlines, Cinema, Health, Treatment, Actor, Dulquar Salman, Hospital, Aster Medcity, Dulquer Salmaan with helping hand of lakhs.
< !- START disable copy paste -->

Post a Comment