Follow KVARTHA on Google news Follow Us!
ad

Rescued | വിനോദസഞ്ചാരത്തിനിടെ ഹത്ത മലനിരകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കുടുംബത്തെ രക്ഷപെടുത്തി ദുബൈ പൊലീസ്

Dubai Police rescue family of six lost in mountains#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ദുബൈ: (www.kvartha.com) വിനോദസഞ്ചാരത്തിനിടെ വഴിതെറ്റിയ കുടുംബത്തെ രക്ഷിച്ച് ദുബെ പൊലീസ്. ഹത്ത മലനിരകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന കുടുംബത്തെയാണ് രക്ഷപെടുത്തിയത്. കാല്‍നടയായി മലകയറിയ ശേഷം തിരികെയെത്താന്‍ വഴി തെറ്റിയ സംഘത്തിനാണ് ഹത്ത പൊലീസ് സഹായവുമായി എത്തിയത്.

വഴി തെറ്റിയതിനെ തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ച് തങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വന്നെന്നും അതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തുകയായിരുന്നെന്നും ഹത്ത പൊലീസ് ഡെപ്യൂടി ഡയറക്ടര്‍ അബ്ദുല്ല റാശിദ് അല്‍ ഹഫീത് പറഞ്ഞു.

ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് ഹത്ത പൊലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് വിദേശ സംഘം കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. മലനിരകളിലോ താഴ്‌വാരങ്ങളിലോ ഉള്‍പെടെ കാണാനെത്തുന്നവര്‍ അപകടത്തില്‍പെട്ടാല്‍ രക്ഷാപ്രവര്‍ത്തനം ഉചിതമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

News,World,international,Dubai,Police,help,Family, Gulf,Dubai Police rescue family of six lost in mountains


മാതാപിതാക്കളും നാല് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ഖലീജ് ടൈംസ് റിപോര്‍ട് ചെയ്യുന്നു. ഇവര്‍ വിദേശികളാണെന്ന് പൊലീസ് പറഞ്ഞു. മലനിരകളും താഴ്വാരങ്ങളും അടക്കം ധാരാളം വിനോദസഞ്ചാരികളെ ഹത്ത മേഖല സ്വാഗതം ചെയ്യുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

Keywords: News,World,international,Dubai,Police,help,Family, Gulf,Dubai Police rescue family of six lost in mountains

Post a Comment