Drug trials | മരുന്ന് പരീക്ഷണം ഇനി മൃഗങ്ങളില്‍ മാത്രമല്ല; ലാബുകളില്‍ വികസിപ്പിച്ചെടുത്ത മനുഷ്യ കോശങ്ങളിലും വരുന്നു; നിയമങ്ങള്‍ മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
Dec 10, 2022, 19:40 IST
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ മരുന്നുകളുടെ പ്രീ-ക്ലിനിക്കല്‍ പരീക്ഷണം മൃഗങ്ങളില്‍ മാത്രമല്ല, ലാബുകളില്‍ വികസിപ്പിച്ചെടുത്ത മനുഷ്യ കോശങ്ങളിലും നടത്താന്‍ നടപടികള്‍ ഒരുങ്ങുന്നു. ഇതിനായി ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ് 2019-ല്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിന് കോശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ ഉപയോഗിക്കാമെന്ന് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനത്തില്‍ പറയുന്നു.
മൃഗങ്ങളിലെ പരിശോധനയും ചിപ്സ് പോലുള്ള ഇതര സാങ്കേതിക പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. മരുന്നുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പ് വരുത്തുന്നതിന് പ്രീ-ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പ്രധാനമാണ്. സെപ്തംബറില്‍, യുഎസ് കോണ്‍ഗ്രസ് സുപ്രധാനമായ എഫ്ഡിഎ മോഡേണൈസേഷന് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ഇത് മരുന്ന് നിര്‍മ്മാതാക്കളെ പരീക്ഷണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നു.
പുതിയ ഡ്രഗ്സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സ് 2019-ന്റെ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിക്കുകയും വിജ്ഞാപനം ചെയ്യുകയും ചെയ്യുന്നതോടെ അമേരിക്കയ്ക്ക് ശേഷം ഇത്തരം നൂതനവും അത്യാധുനികവുമായ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മൃഗങ്ങളോടുള്ള ക്രൂരത കുറയ്ക്കാനും പുതിയ മരുന്നുകളും ഫലപ്രദമായ ചികിത്സകളും കൊണ്ടുവരുന്നതിനും സമയവും ചിലവും ഗണ്യമായ കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ പരിശാധനകളുടെ വിജയ നിരക്ക് 70 ശതമാനം മുതല്‍ 80 ശതമാനം വരെ മെച്ചപ്പെടുത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ക്ക് ആവുമെന്ന് തെളിയിച്ചിട്ടുണ്ട്. മൃഗങ്ങളിലെ പരീക്ഷണത്തിന് 80 മുതല്‍ 90 ശതമാനം വരെ പരാജയ നിരക്ക് ഉണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Keywords: Latest-News, National, Top-Headlines, Government-of-India, Central Government, Health, Drugs, Drug trials may soon be done on human tissues, cells developed in labs; change in rules in offing.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.