ഹൂസ്റ്റണ്‍: (www.kvartha.com) അമേരികയിലെ ഹൂസ്റ്റണിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52)യാണ് മരിച്ചത്. കുന്നത്ത് കെ വി പൗലോസിന്റെയും പരേതയായ ഏലിയാമ്മയുടെയും മകളാണ് മിനി. ഏറെക്കാലമായി സകുടുംബം ഹൂസ്റ്റണിലായിരുന്നു താമസം.
മിനി ഓടിച്ചിരുന്ന കാറില്‍ ബൈക് ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ബൈകോടിച്ചിരുന്ന യുവാവും അപകടത്തില്‍ മരിച്ചു. ഫിസിഷ്യന്‍ ആയിരുന്ന മിനി നര്‍ത്തകി, മോഡല്‍, വ്ലോഗര്‍ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.
ഭര്‍ത്താവ്: ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കല്‍ കുടുംബാംഗം സെലസ്റ്റിന്‍ (ഐ ടി എന്‍ജിനീയര്‍). മക്കള്‍: പൂജ, ഇഷ, ദിയ, ഡിലന്‍, ഏയ്ഡന്‍. സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആന്‍ കത്തോലിക പള്ളി സെമിതേരിയില്‍ നടത്തും.
Keywords: News,World,international,Accident,America,Accidental Death,Malayalee,Funeral, Dr Mini Vettical died in accident at Houston America