Follow KVARTHA on Google news Follow Us!
ad

Ageing | ഇതാരാണെന്ന് മനസിലായോ?

Do you understand who this is?, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-ആഇശത് ജുവൈരിയ്യ

(www.kvartha.com) പ്രായമായ വല്യുപ്പ കിടപ്പിലാണ്. ജീവിതത്തിന്റെ അവസാന നാളുകളില്‍ പരിചാരകരായി ബന്ധുക്കളും മക്കളുമൊക്കെ ചുറ്റുമുണ്ട്. പലരും കാണാന്‍ വരികയും പോവുകയും ചെയ്യുന്നുണ്ട്. അത്തരത്തിലൊരാള്‍ വല്യുപ്പാനോട് ദീര്‍ഘനേരം സംസാരിച്ചു കഴിഞ്ഞ് പോകാനൊരുമ്പോള്‍ അവിടെയുണ്ടായിരുന്ന മകന്‍ വല്യുപ്പാനോട് ഒരു ചോദ്യം. ഇതാരാണെന്ന് മനസിലായോ. വല്യുപ്പ മകന്റെ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
                    
Article, Story, Family, Treatment, Health, Children, Love, Do you understand who this is?.

നിങ്ങളുടെ കട്ടിലിന്റെ തൊട്ടടുത്തിരുന്ന് ഇത്രനേരം സംസാരിച്ചത് ആരാണെന്ന് മനസിലായോ. ചോദ്യം ഒന്നു കൂടി വ്യക്തമാക്കുകയാണ് മകന്‍. അതേ എന്നദ്ദേഹം പറഞ്ഞു. എന്നാല്‍ പറയൂ ആരാണെന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മൊയ്തീന്‍ അല്ലേ. അപ്പോള്‍ മോന്റെ മറുപടി. അല്ല ഇത് നിങ്ങളുടെ രണ്ടാമത്തെ മകന്‍ സൈതലവിയുടെ മൂത്തമകന്‍ അശ്റഫാണ്. ഇതോടെ എന്തോ വീരകൃത്യം ചെയ്തു എന്ന മുഖഭാവമായിരിക്കും മകന്റെ മുഖത്ത്. പലരും നേരിട്ട് കണ്ടിരിക്കാന്‍ സാധ്യതയുള്ള ഒരനുഭവമാണിത്.

വല്യുപ്പാനോട് ചെയ്യുന്ന വലിയ ക്രൂരതയാണിത്. എന്തു കൊണ്ടെന്നല്ലേ. ഓര്‍മകള്‍ക്കും ബോധത്തിനും സംഭവിക്കുന്ന ഡെലീറിയം എന്ന അവസ്ഥയാണ് വല്യുപ്പാക്ക്. ആളുകളെ മറന്നു പോവുക. പേര് മാറിപ്പോവുക തുടങ്ങിയ പ്രശ്നങ്ങള്‍ തനിക്കുണ്ട് എന്ന് വല്യുപ്പാക്കറിയാം. അത് ഒന്നു കൂടി ഓര്‍മപ്പെടുത്തുന്നത് വേദനാജനകമാണ്. ആളുകള്‍ക്കിടയില്‍ വെച്ചാകുമ്പോള്‍ ആ വേദനയുടെ ആഴം വര്‍ധിക്കും.
          
Article, Story, Family, Treatment, Health, Children, Love, Do you understand who this is?.

ഇവിടെ 35 വയസുള്ള പേരമകന്റെ ബുദ്ധിയുടെയും വിചാരങ്ങളുടെയും തലത്തില്‍ നിന്ന് 80 വയസുള്ള വല്യുപ്പ മാറിയിട്ടുണ്ട്. നാല്‍പത് വയസ് ആകുന്നതോടെ ന്യൂറോണ്‍സിന്റെ ഡീജനറേഷന്‍ ആരംഭിക്കും. പ്രായം കൂടി വരും തോറും തലച്ചോറിലെ നാഡീകോശങ്ങളുടെ നാശവും ത്വരിതഗതിയിലാവും. ഓര്‍മകള്‍ മങ്ങിത്തുടങ്ങും. രാത്രികളില്‍ ഉറക്കത്തില്‍ നിന്ന് പലവട്ടം ഞെട്ടിയുണരും. അസ്വസ്ഥപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കണ്ടുവെന്നു വരാം. പകല്‍ ഉറക്കം തൂങ്ങിയതു പോലെ കാണപ്പെട്ടെന്നിരിക്കും.

സംസാരത്തില്‍ അസ്വാഭാവികതയുണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ദിവസം, സമയം എന്നിവയെക്കുറിച്ച് ധാരണ കാണില്ല. ആരോടാണ് സംസാരിക്കുന്നത് എന്നത് പലപ്പോഴും മനസിലായിട്ടുണ്ടാവില്ല. പ്രായമായവര്‍ക്ക് വരുന്ന ഡെലിറിയം എന്ന ഒരവസ്ഥയാണിത്. De, Lira എന്നീ ലാറ്റിന്‍ വാക്കുകളില്‍ നിന്നാണ് Delirium എന്ന ഇംഗ്ലീഷ് വാക്കുണ്ടായത്. De എന്നാല്‍ out of എന്നും Lira എന്നാല്‍ Track എന്നുമാണര്‍ത്ഥം. ബോധവും ചിന്തയും ഓര്‍മയുമൊക്കെ നോര്‍മല്‍ ട്രാക്കില്‍ നിന്ന് തെറ്റിയവരാണവര്‍. മാനസികമായ കഴിവുകളിലെ വളരെ പ്രകടമായ മാറ്റങ്ങളാണ് ഡെലീറിയം രോഗികള്‍ക്ക് സംഭവിക്കുന്നത്.

മുതിര്‍ന്നവരോട് കാരുണ്യപൂര്‍വം പെരുമാറാന്‍ ശീലിക്കണം. അവരുടെ വികാര വിചാരങ്ങള്‍ക്ക് പ്രാമുഖ്യം കൊടുത്താണ് ഇടപെടേണ്ടത്. പ്രായാധിക്യം കൊണ്ട് ഒട്ടനവധി അവശതകളും വേദനകളും രോഗങ്ങളുമൊക്കെ അവരനുഭവിക്കുന്നുണ്ടാകും. സന്തോഷം നല്‍കുന്ന വര്‍ത്തമാനങ്ങള്‍ പറഞ്ഞ് ജീവിതത്തില്‍ ശേഷിക്കുന്ന നിമിഷങ്ങള്‍ ഉത്സാഹഭരിതമായിരിക്കാന്‍ നമുക്കെന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് ചിന്തിക്കേണ്ടത്. ഏറ്റവും ചുരുങ്ങിയത് അവരുടെ സന്തോഷം തകര്‍ക്കാനും വേദനയുടെ ആഴം കൂട്ടാനും നാം കാരണമായിക്കൂടാ എന്ന നല്ല ചിന്തയെങ്കിലും ഉണ്ടാകേണ്ടത് അനിവാര്യമാണ്.

(ബി എസ് സി സൈകോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ലേഖിക)

Keywords: Article, Story, Family, Treatment, Health, Children, Love, Do you understand who this is?.
< !- START disable copy paste -->

Post a Comment