Follow KVARTHA on Google news Follow Us!
ad

Drinking water | വെള്ളം കുടിക്കുന്നതിനുമുണ്ട് ശരിയായ മാര്‍ഗങ്ങള്‍! ഇല്ലെങ്കില്‍ നെഞ്ചെരിച്ചില്‍, ദഹനക്കേട്, സന്ധിവാതം എന്നിവയ്ക്ക് കാരണമാകും; അറിയാമോ ഇക്കാര്യങ്ങള്‍

Do you know there is a correct way of drinking water? #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ശരീരത്തിന്റെ പ്രവര്‍ത്തനരീതിയെ നിയന്ത്രിക്കുന്നതിനാല്‍ വെള്ളത്തിന് വളരെ പ്രാധാന്യമുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കില്‍, സുപ്രധാന അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുന്നു. നിര്‍ജലീകരണം കാരണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണെങ്കിലും, വിദഗ്ധരുടെ അഭിപ്രായത്തില്‍, വെള്ളം കുടിക്കും ചില 'നിയമങ്ങളൊക്കെയുണ്ട്'. അല്ലാത്തപക്ഷം നെഞ്ചെരിച്ചില്‍, ദഹനക്കേട്, സന്ധിവാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
            
Latest-News, National, Top-Headlines, New Delhi, Health & Fitness, Health, Drinking Water, Water, Do you know there is a correct way of drinking water? Else can cause heartburn, indigestion and even arthritis.

നടി ആലിയ ഭട്ടിന്റെ യോഗ പരിശീലകയായ അന്‍ഷുക പര്‍വാനി അടുത്തിടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുടിവെള്ളത്തിന്റെ ആരോഗ്യകരമായ ഗുണങ്ങളെ കുറിച്ചും ശരിയായ രീതിയില്‍ കുടിക്കേണ്ടതിന്റെയും പ്രധാന്യം എടുത്ത് പറഞ്ഞിരുന്നു. നിന്ന് കൊണ്ട് വെള്ളം കുടിക്കുന്നത് ഹാനികരമാണെന്നും ജലത്തിന്റെ വേഗത കാരണം ദഹനക്കേട് പോലുള്ള നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുകയും സന്ധിവേദനയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് അന്‍ഷുക പറയുന്നു.

ചെമ്പ് പാത്രത്തിലൂടെ ഇരുന്ന് കൊണ്ട് വെള്ളം കുടിക്കുന്നതാണ് ശരിയായ രീതിയെന്ന് അന്‍ഷുകയുടെ അഭിപ്രായം. 'വെള്ളം കുടിക്കാനുള്ള ശരിയായ മാര്‍ഗം നട്ടെല്ല് നിവര്‍ത്തി ഇരിക്കുക എന്നതാണ്. ഈ രീതിയില്‍, വെള്ളം തലച്ചോറിലെത്തുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ദഹനത്തെ സഹായിക്കുകയും വയറുവേദനയെ തടയുകയും ചെയ്യുന്നു', അവര്‍ കൂട്ടിച്ചേര്‍ത്തു.

ശരിയായ രീതിയിലുള്ള വെള്ളം കുടി - നുറുങ്ങുകള്‍:

ഇരുന്ന് കൊണ്ട് കുടിക്കുക

ഇരുന്ന് കൊണ്ട് വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്, കാരണം നില്‍ക്കുന്നത് ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നു, ഇത് സന്ധികളില്‍ ദ്രാവകം കൂടുതലായി അടിഞ്ഞുകൂടാന്‍ ഇടയാക്കുകയും സന്ധിവേദനയ്ക്കും മറ്റ് അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു.

ഒറ്റയടിക്ക് കുടിക്കരുത്

ഒറ്റ ശ്വാസത്തില്‍ വലിയ അളവില്‍ വെള്ളം തിടുക്കത്തില്‍ കുടിക്കുന്നത് ഒഴിവാക്കുക. അവയവങ്ങളെ ബാധിക്കുമെന്നതിനാല്‍ ഇത് അപകടത്തിന് കാരണമാകും. വെള്ളം കുടിക്കുമ്പോള്‍ നിങ്ങള്‍ കുറേശ്ശയായി കുടിയ്ക്കണമെന്നും ശ്വസിക്കണമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും ഈ വഴി സഹായിക്കുന്നു.

തണുത്ത വെള്ളം ഒഴിവാക്കുക

വേനല്‍ക്കാലത്ത് പോലും, ദഹനപ്രക്രിയയെ തടസപ്പെടുത്തുകയും ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കുള്ള രക്തവിതരണത്തെ തടസപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ഐസ് പോലോത്ത തണുത്ത വെള്ളം ഒഴിവാക്കാം. തണുത്ത വെള്ളം മലബന്ധത്തിന് കാരണമാകുകയും ഉപാപചയ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

വെള്ളി, ചെമ്പ് ഗ്ലാസുകളില്‍ കുടിക്കുക

പുരാതന കാലത്ത്, ആളുകള്‍ ചെമ്പ്, വെള്ളി ഗ്ലാസുകളില്‍ വെള്ളം കുടിക്കാറുണ്ടായിരുന്നു, കാരണം ഈ ലോഹങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം ശരീരത്തിന് ആവശ്യമായ ധാതുക്കളെ സന്തുലിതമാക്കാന്‍ സഹായിക്കുന്നു എന്നതാണ്. വെള്ളം പോസിറ്റീവ് ആയി ചാര്‍ജ് ചെയ്യുകയും ആന്റി ഓക്‌സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ചേര്‍ക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ദാഹിക്കുമ്പോള്‍ മാത്രം കുടിക്കുക

വിദഗ്ധരുടെ അഭിപ്രായത്തില്‍, നിങ്ങള്‍ക്ക് വെള്ളം ആവശ്യമായി വരുമ്പോള്‍ ശരീരം എല്ലായ്‌പ്പോഴും സിഗ്‌നലുകള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് ദാഹം തോന്നുമ്പോള്‍ മാത്രമേ വെള്ളം കുടിക്കാവൂ, കാരണം ഒരു വ്യക്തിയുടെ ശരീര തരം അനുസരിച്ച് വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെടാം. ശരീരത്തിന് വളരെയധികം വെള്ളം ആഗിരണം ചെയ്യാന്‍ കഴിയില്ല. അതിനാല്‍, ശരീരം നിങ്ങള്‍ക്ക് നല്‍കുന്ന ദാഹ സൂചനകള്‍ അറിയുക.

Keywords: Latest-News, National, Top-Headlines, New Delhi, Health & Fitness, Health, Drinking Water, Water, Do you know there is a correct way of drinking water? Else can cause heartburn, indigestion and even arthritis.
< !- START disable copy paste -->

1 comment

  1. ഈ വെള്ളം കുടിക്കുന്ന രീതിയൊക്കെ ഇസ്ലാമിൽ മുന്പേ പറഞ്ഞതാ നിങ്ങൾക്കൊക്കെ ഇപ്പോളാണോ മനസിലായത്