Follow KVARTHA on Google news Follow Us!
ad

Higuita Controversy | 'എന്‍ എസ് മാധവനാണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോറിറ്റിയെന്ന നിലപാട് അംഗീകരിച്ച് നല്‍കാനാകില്ല, ആരോട് അനുമതി വാങ്ങിയാണ് കഥയ്ക്ക് പേരിട്ടത്'? വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ വേണു

Director Venu response over NS Madhavan's Higuita film name controversy#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ വേണു. ഹേമന്ദ് നായര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിന് 'ഹിഗ്വിറ്റ' എന്ന പേരിട്ടതില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കും ആ പേരിടാന്‍ മാധവന്റെ അനുമതി വേണമെന്ന ഫിലിം ചേംമ്പര്‍ നിലപാടിനെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് വേണു. 

ചെറുകഥക്ക് എന്‍ എസ് മാധവന്‍ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോടെങ്കിലുെ ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോയെന്ന് വേണു ചോദിച്ചു. എന്‍എസ് മാധവനില്ലായിരുന്നുവെങ്കില്‍ ഹിഗ്വിറ്റയെ കേരളത്തിലാരും ആരുമറിയില്ലായിരുന്നുവെന്ന അവസ്ഥയിലേക്കെല്ലാം വിവാദം മാറുകയാണെന്നും എന്‍ എസ് മാധവനാണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോറിറ്റിയെന്ന നിലപാട് അംഗീകരിച്ച് നല്‍കാനാകില്ലെന്നും ഫിലിം ചേംബര്‍ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഫുട്‌ബോളിനെ ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേര്‍ ഈ കേരളത്തിലുണ്ട്. ഇത് ഒരു തരം കെട്ടിയേല്‍പിക്കലാണ്. മലയാളത്തില്‍ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എന്‍എസ് മാധവനാണോയെന്ന് ഫിലിം ചേംമ്പറിനോടാണ് ചോദിക്കേണ്ടതെന്നും വേണു പറഞ്ഞു. 

News,Kerala,State,Thiruvananthapuram,Top-Headlines,Cinema, Controversy,Name,Trending, Director Venu response over NS Madhavan's Higuita film name controversy


അതേസമയം, ഹിഗ്വിറ്റ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അഭിഭാഷകരെ കണ്ട് വിഷയത്തില്‍ നിയമപദേശം തേടി. മൂന്നുവര്‍ഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറില്‍ രെജിസ്റ്റര്‍ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും രെജിസ്റ്റര്‍ ചെയ്തു. ഇക്കാര്യങ്ങള്‍ ഫിലിം ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും തീരുമാനമായില്ലെങ്കില്‍ കോടതിയെ സമീപിക്കാനും ആലോചന.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹേമന്ദ് നായര്‍ സംവിധാനം ചെയ്യുന്ന ഹ്വിഗിറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തത്. രാഷ്ട്രീയക്കാരനായ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രമായിരുന്നു പോസ്റ്ററില്‍. 

ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നായിരുന്നു എന്‍ എസ് മാധവന്റെ ട്വീറ്റ്. പിന്നാലെ സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പര്‍ എന്‍ എസ് മാധവനില്‍ നിന്ന് അനുമതി വാങ്ങിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 

Keywords: News,Kerala,State,Thiruvananthapuram,Top-Headlines,Cinema, Controversy,Name,Trending, Director Venu response over NS Madhavan's Higuita film name controversy



Post a Comment