DNA test | എല്ലാ ദുരൂഹ മരണങ്ങളിലും ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കണം; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പൊലീസ് മേധാവി അനില്‍കാന്ത്

 


തിരുവനന്തപുരം: (www.kvartha.com) കൊലപാതകം, അസ്വാഭാവിക മരണം, ബലാത്സംഗക്കൊല തുടങ്ങി എല്ലാ ദുരൂഹ മരണങ്ങളിലും ഡിഎന്‍എ പരിശോധന നിര്‍ബന്ധമായും നടത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പൊലീസ് മേധാവി അനില്‍കാന്ത്. ഇത്തരം സംഭവങ്ങളില്‍ ആദ്യം തന്നെ ഡിഎന്‍എ പരിശോധന നടത്താത്തത് പിന്നീടുള്ള കേസന്വേഷണത്തെ ബാധിക്കുമെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് മേധാവി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ലഭിക്കുന്ന തെളിവുകള്‍ ആദ്യം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കണം. തുടര്‍ന്ന് സാംപിള്‍ സുരക്ഷിതമായി സൂക്ഷിക്കാനും സയന്റിഫിക് ഓഫിസര്‍മാര്‍ക്ക് കൈമാറാനും ഡിജിപി നിര്‍ദേശിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ ആവശ്യപെടാതിരിക്കുന്നതാണ് പ്രധാനവീഴ്ചയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈം സ്‌പോടില്‍ നിന്ന് ലഭിക്കുന്ന ആവശ്യമായ സാംപിളുകള്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം.

ലൈംഗികാതിക്രമ കേസുകളില്‍ ആരോഗ്യപരിശോധനയും ദുരൂഹമരണങ്ങളിലും കൊലപാതകങ്ങളിലും മൃതദേഹപരിശോധനയും നടത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നുവെന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

DNA test | എല്ലാ ദുരൂഹ മരണങ്ങളിലും ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കണം; അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പൊലീസ് മേധാവി അനില്‍കാന്ത്


എന്നാല്‍ പുതിയ നിര്‍ദേശം അനുസരിച്ച് സംഭവ സ്ഥലത്തെ പരിശോധനയില്‍ നിന്നും ലഭിക്കുന്ന വസ്തുക്കളും, ഇരയുടെ ശരീരത്തില്‍ നിന്നോ മൃതദേഹത്തില്‍ നിന്നോ കിട്ടുന്ന വസ്തുക്കളും അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡിഎന്‍എ പരിശോധനയ്ക്ക് അയക്കണം. പിന്നീടുള്ള പരിശോധനകള്‍ക്കായി സൂക്ഷിക്കാന്‍ സാംപിള്‍ സയന്റിഫിക് ഓഫിസര്‍ക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.

Keywords: DGP for mandatory DNA testing in all mysterious deaths in state, Thiruvananthapuram, News, Police, Dead Body, Crime Branch, Letter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia