പൊലീസ് പറയുന്നത്
'രേഖാ റാണി എന്ന യുവതിയാണ് മരിച്ചത്. താടിയെല്ലിൽ കുത്തേറ്റ നിലയിൽ രേഖയുടെ മൃതദേഹം ഗണേഷ് നഗറിലെ വാടകവീട്ടിൽ നിന്നാണ് കണ്ടെത്തിയത്. 16 കാരിയായ മകൾക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്.
നേരത്തെ വിവാഹിതനായ മൻപ്രീത്, 2015ൽ രേഖയുമായി ബന്ധം സ്ഥാപിക്കുകയും ഗണേഷ് നഗറിൽ രേഖയോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. എന്നാൽ താമസിയാതെ, ബന്ധം തുടരാൻ ആഗ്രഹിക്കാത്ത മൻപ്രീത്, ഇതിൽ നിന്ന് ഒഴിവാകാൻ പങ്കാളിയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു.
ഡിസംബർ ഒന്നിന് രാത്രി 16കാരിക്ക് ഉറക്കഗുളിക നൽകുകയും അവൾ ഉറങ്ങിയ ശേഷം രേഖയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. രേഖയുടെ മൃതദേഹം വെട്ടിനുറുക്കാനാണ് ഇയാൾ കത്തി വാങ്ങിയത്. എന്നാൽ 16 വയസുള്ള പെൺകുട്ടി വീട്ടിൽ ഉണ്ടായിരുന്നതിനാൽ, കുറ്റകൃത്യം ചെയ്ത ശേഷം മുങ്ങുന്നതാണ് നല്ലതെന്ന് ഇയാൾ കരുതി. തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിൽ മൻപ്രീത് പ്രതിയാണ്. യുവതിയുടെ മകളുടെ പരാതിയിൽ ഐപിസി 302 (കൊലപാതകം), 201 പ്രകാരമാണ് കേസെടുത്തത്'.
Keywords: Delhi Man Kills Live-In Partner: Cops, National,New Delhi,News,Top-Headlines,Latest-News,Police,Murder case,Kills.