Follow KVARTHA on Google news Follow Us!
ad

CCTV video | 'ഞാൻ വനിതാ എസ്ഐ, ഭർത്താവ് നിരന്തരം പീഡിപ്പിക്കുന്നു'; ഭർത്താവ് പട്ടാപ്പകൽ മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പങ്കിട്ട് പൊലീസ് ഉദ്യോഗസ്ഥ; ദൃശ്യങ്ങൾ വൈറൽ

Delhi Crime: Female cop harassed by advocate husband in broad daylight, shares CCTV video#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെൽഹി: (www.kvartha.com) പ്രസവാവധിയിലുള്ള ഡെൽഹിയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥ, മാസങ്ങളായി താൻ ഭർത്താവിൽ നിന്ന് പീഡിപ്പിക്കപ്പെടുന്നതായി ആരോപിച്ച് രംഗത്തെത്തി. ഭർത്താവ് മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പങ്കിട്ട് ഡോളി തെവാത്തിയ എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയാണ് ആരോപണം ഉന്നയിച്ചത്.
            
Delhi Crime: Female cop harassed by advocate husband in broad daylight, shares CCTV video, New Delhi,News,Top-Headlines,Latest-News,CCTV,Police,Video.

'ഞാൻ ഡെൽഹി പൊലീസിൽ സബ്-ഇൻസ്‌പെക്ടറാണ്. നിലവിൽ പ്രസവാവധിയിലാണ്. എന്റെ ഭർത്താവ് അഭിഭാഷകനായ തരുൺ ദബാസിൽ നിന്ന് ഞാൻ നിരന്തരം അധിക്ഷേപം നേരിടുന്നു. ഇന്ന് അയാൾ പട്ടാപ്പകൽ എന്നെ മർദിച്ചു. ദയവായി നടപടിയെടുക്കുക', അവർ ട്വീറ്റിൽ കുറിച്ചു. 'കഴിഞ്ഞ കുറേ മാസങ്ങളായി ഞാൻ നിരന്തരം പീഡനം നേരിടുന്നു. തരുൺ ദബാസ് താൻ അഭിഭാഷകനാണെന്നും ആർക്കും തന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും പറയുന്നു', മറ്റൊരു ട്വീറ്റിൽ അവർ എഴുതി.

പാർക്ക് ചെയ്‌തിരിക്കുന്ന വാഹനത്തിൽ, പൊലീസ് ഉദ്യോഗസ്ഥ പോറൽ ഏൽപ്പിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഭർത്താവ് കാറിൽ നിന്ന് മർദിക്കുന്നതും വാതിൽ തുറന്നെത്തിയ മറ്റൊരു സ്ത്രീയോട് തർക്കിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവ് കാർ ബോണറ്റിൽ ഇരിക്കുന്നതും പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ട ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ, നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. 'പൊലീസ് തന്നെ ട്വിറ്ററിൽ സഹായം തേടാൻ നിർബന്ധിതരാകുന്നു. കർശന നടപടിയെടുക്കാൻ ഞാൻ ഡെൽഹി പൊലീസിന് നോട്ടീസ് അയക്കും. പൊലീസ് തന്നെ സുരക്ഷിതമല്ലെങ്കിൽ പിന്നെ എങ്ങനെ സാധാരണ സ്ത്രീകൾ സുരക്ഷിതരാവും?' അവർ ട്വീറ്റ് ചെയ്തു.

Keywords: Delhi Crime: Female cop harassed by advocate husband in broad daylight, shares CCTV video, New Delhi,News,Top-Headlines,Latest-News,CCTV,Police,Video.

Post a Comment