Congress | ത്രിപുരയില്‍ ബിജെപി എംഎല്‍എ പദവി രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു; സംസ്ഥാനത്ത് 2 വര്‍ഷത്തിനിടെ ബിജെപി വിടുന്ന അഞ്ചാമത്തെ നിയമസഭാംഗം

 


അഗര്‍ത്തല: (www.kvartha.com) ത്രിപുരയിലെ ബിജെപി എംഎല്‍എ പദവി രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ദിബ ചന്ദ്ര ഹ്രാങ്കാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ മൂന്ന് തവണ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ഹ്രാങ്കാല്‍ 2018-ല്‍ ബിജെപിയില്‍ ചേരുകയായിരുന്നു. ബിജെപി നേതാവ് രാജ്കുമാര്‍ സര്‍ക്കാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് യുവ നേതാവ് രാകേഷ് ദാസ് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉടന്‍ തന്നെ ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപിക്ക് തിരിച്ചടി നേരിടേണ്ടി വന്നത്.
         
Congress | ത്രിപുരയില്‍ ബിജെപി എംഎല്‍എ പദവി രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു; സംസ്ഥാനത്ത് 2 വര്‍ഷത്തിനിടെ ബിജെപി വിടുന്ന അഞ്ചാമത്തെ നിയമസഭാംഗം

ഹ്രാങ്ക്ഖാലിനെ പാര്‍ടിയിലേക്ക് സ്വാഗതം ചെയ്ത എഐസിസി ജെനറല്‍ സെക്രടറി അജയ് കുമാര്‍ ഇത് കോണ്‍ഗ്രസിന് ഉത്തേജനം നല്‍കുമെന്നും മറ്റ് പലരും ചര്‍ചകള്‍ നടത്തുന്നുണ്ടെന്നും പറഞ്ഞു. 2018ല്‍ അധികാരത്തിലെത്തിയതിന് ശേഷം ത്രിപുരയിലെ ഭരണസഖ്യത്തില്‍ പദവി രാജിവെച്ച എട്ടാമത്തെ എംഎല്‍എയാണ് ദിബ ചന്ദ്ര. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ബിജെപി വിടുന്ന അഞ്ചാമത്തെ എംഎല്‍എയാണ് ഇദ്ദേഹം. സഖ്യകക്ഷിയായ ഐപിഎഫ്ടിയില്‍ നിന്ന് മൂന്ന് എംഎല്‍എമാരും രാജിവച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ്, ത്രിപുരയിലെ സമാധാനപ്രിയരും ജനാധിപത്യവാദികളും ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഫോര്‍വേഡ് ബ്ലോക്, ആര്‍എസ്പി, സിപിഐ(എംഎല്‍) എന്നിവ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. പാര്‍ടികള്‍ തമ്മിലുള്ള സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ത്രിപുരയുടെ താല്‍പര്യത്തിനായി ത്യാഗങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് എഐസിസി ജെനറല്‍ സെക്രടറി അജയ് കുമാര്‍ പറഞ്ഞു.

Keywords:  Latest-News, National, Tripura, Political-News, Politics, Congress, BJP, Day after quitting as BJP MLA, Tripura leader joins Congress.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia