Follow KVARTHA on Google news Follow Us!
ad

Killed | 'പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി'; 2 പേര്‍ അറസ്റ്റില്‍

Dalit minor killed, 2 arrested#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ മഥുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 14 കാരിയായ ദളിത് പെണ്‍കുട്ടിയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായി രാത്രി 8.30ഓടെ വീടിനടുത്തുള്ള കാട്ടിലേക്ക് പോയ പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേന്ന് ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

News,National,India,Lucknow,Local-News,Killed,Molestation,Minor girls,Police,Case,Arrested,Accused, Dalit minor killed, 2 arrested


ഈ സമയം, പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന 9 വയസുകാരിയായ
സഹോദരി എങ്ങനെയോ രക്ഷപ്പെട്ട് വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് പെണ്‍കുട്ടിക്കായി തിരച്ചില്‍ ആരംഭിക്കുകയും രണ്ട് പ്രതികളെ പിടികൂടുകയും ചെയ്തു. കൃത്യത്തില്‍ പങ്കാളിയായ മൂന്നാമത്തെയാള്‍ ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: News,National,India,Lucknow,Local-News,Killed,Molestation,Minor girls,Police,Case,Arrested,Accused, Dalit minor killed, 2 arrested

Post a Comment