Al Nassr | റൊണാള്‍ഡോ എത്തിയതിന് പിന്നാലെ കോളടിച്ച് അല്‍ നാസര്‍; മണിക്കൂറുകള്‍ക്കുള്ളില്‍ ക്ലബിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് മൂന്നിരട്ടിയായി; 'സിആര്‍ 7' ബ്രാന്‍ഡില്‍ പ്രതീക്ഷയോടെ സഊദി
Dec 31, 2022, 17:41 IST
റിയാദ്: (www.kvartha.com) സഊദി അറേബ്യയിലെ പ്രമുഖ ക്ലബായ അല്‍ നാസറുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരാര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കകം അല്‍ നാസറിനെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചു. റൊണാള്‍ഡോ വരുന്നതിന് മുമ്പ് അല്‍ നാസറിന് ഏകദേശം 8,60,000 ഫോളോവേഴ്സ് ആയിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ശനിയാഴ്ച വൈകീട്ട് അല്‍ നാസറിന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സ് 3.7 ദശലക്ഷമായി ഉയര്‍ന്നു കഴിഞ്ഞു.
ഇപ്പോഴും എണ്ണം ശക്തമായി വര്‍ധിക്കുകയാണ്. റൊണാള്‍ഡോ തന്റെ പുതിയ ക്ലബിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. റൊണാള്‍ഡോയുടെ വരവ് ക്ലബിനും ലീഗിനും രാജ്യത്തിനും പ്രചോദനമാകുമെന്ന് കരാറില്‍ സന്തോഷം പ്രകടിപ്പിച്ച് അല്‍ നാസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. 30 മാസത്തെ കരാറിനായി 200 മില്യണ്‍ യൂറോയില്‍ കൂടുതല്‍ റൊണാള്‍ഡോയ്ക്ക് അല്‍ നാസര്‍ നല്‍കുന്നതായാണ് റിപ്പോര്‍ട്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമീപ കാലങ്ങളില്‍ ഫോം നിലനിര്‍ത്താന്‍ പാടുപെടുന്നുണ്ടെങ്കിലും റൊണാള്‍ഡോ എന്ന ബ്രാന്‍ഡ് ഉന്നതിയില്‍ തന്നെയാണെന്ന് തെളിയിക്കുകയാണ് ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സിലുണ്ടായ കുതിച്ചുചാട്ടം. താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ വീണ്ടും ചേര്‍ന്നപ്പോള്‍, 2021 ല്‍ റെക്കോര്‍ഡ് ഷര്‍ട്ട് വില്‍പ്പന രജിസ്റ്റര്‍ ചെയ്തിരുന്നു.
കരിയറിന്റെ തുടക്കം മുതല്‍ യൂറോപ്യന്‍ ലീഗുകളില്‍ ആധിപത്യം പുലര്‍ത്തിയ റൊണാള്‍ഡോ ഏഷ്യയില്‍ ജീവിതം ആരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍, താരമൂല്യം വീണ്ടും പ്രകടമാവുന്നതാണ് കാണുന്നത്. 2025 വരെ തുടരുന്ന രണ്ടര വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നാസറുമായി ഒപ്പുവച്ചിട്ടുള്ളത്. 2019ല്‍ അവസാനമായി ലീഗ് കിരീടം നേടിയ അല്‍ നാസര്‍ റൊണാള്‍ഡോയുടെ വരവോടെ ആദ്യമായി എഎഫ്സി ചാമ്പ്യന്‍സ് ലീഗ് നേടാമെന്ന പ്രതീക്ഷയിലാണ്.

Keywords: Latest-News, World, Top-Headlines, Gulf, Cristiano Ronaldo, Saudi Arabia, Sports, Instagram, Social-Media, Football, Cristiano Ronaldo joins Al Nassr: Instagram following of Saudi club triples within hours of announcing signing.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.