ഇ പി ജയരാജനെതിരേയുള്ള ആരോപണം ചര്‍ചയാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൊതുരാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ വിഷയങ്ങളും ചര്‍ചയാകും എന്നായിരുന്നു യെചൂരിയുടെ മറുപടി.
പാര്‍ടിക്ക് അവമതിപ്പുണ്ടാക്കുന്ന ആരോപണമായാണ് ഈ വിഷയം നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഏറെ കരുതലോടു കൂടി വിഷയം കൈകാര്യം ചെയ്യണമെന്ന നിര്‍ദേശമാണ് പി ബിയില്‍ നിന്നുണ്ടാവുക. ഇ പിക്കെതിരേയുള്ള ആരോപണത്തിലുള്ള അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കള്‍ നേരത്തെ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഇ പി കേന്ദ്ര കമിറ്റി അംഗമായതിനാല്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര കമിറ്റിയുടെ അനുമതി വേണം. ഉച്ചയ്ക്ക് 2.30ഓടെ സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ഡെല്‍ഹിയില്‍ എത്തും. പി ബിയില്‍ എം വി ഗോവിന്ദന്‍ ആരോപണങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടി വരും.
വെളളിയാഴ്ച സംസ്ഥാന സെക്രടറിയേറ്റ് ചേരുന്നതിനാല്‍, കൂടുതല്‍ ജാഗ്രതയോടെയാണ് നേതൃത്വം വിഷയത്തെ കാണുന്നത്. നിലവില്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് ഇ പി ജയരാജന്‍ തയാറായിട്ടില്ല. എന്നാല്‍, അത്തരമൊരു നീക്കം നടന്നാല്‍ പാര്‍ടിക്ക് അത് ഏറെ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Keywords: CPM Politburo consider allegations against EP Jayarajan Today, New Delhi, News, Politics, Trending, Allegation, CPM, Meeting, National.