Follow KVARTHA on Google news Follow Us!
ad

K-Rail | കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍കാര്‍ പിന്‍മാറിയത് പാര്‍ടി പിടിമുറുക്കിയതിനാല്‍; രണ്ടാം പിണറായി സര്‍കാരിനെ വരച്ചവരയില്‍ നിര്‍ത്തി എംവി ഗോവിന്ദന്‍ കരുത്തുതെളിയിക്കുന്നു

CPM and K-Rail Silver Line project in Kerala #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
/ ഭാമനാവത്ത് 

കണ്ണൂര്‍: (www.kvartha.com)
രണ്ടാം പിണറായി സര്‍കാരിന്റെ സ്വപ്‌നപദ്ധതിയെന്ന് വിശേഷിപ്പിച്ചിരുന്ന അര്‍ധ അതിവേഗ സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്നും പിന്തിരിയാനുള്ള സര്‍കാര്‍ തീരുമാനം സിപിഎമെടുത്ത രാഷ്ട്രീയ തിരുത്താണെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ ഇതുസംബന്ധിച്ചു വിശദമായ പഠനം നടത്തിയ ശാസ്ത്രസാഹിത്യപരിഷത്തിന്റെ റിപോര്‍ട് വിലയിരുത്തുകയും പദ്ധതി ഇടതുമുന്നണിക്കും സര്‍കാരിനും ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയമായ തിരിച്ചടിക്കിടക്കയാക്കുമെന്ന് പാര്‍ടി അഖിലേൻഡ്യാ നേതൃത്വത്തിന് റിപോര്‍ട് നല്‍കുകയും ചെയ്തുവെന്നാണ് സൂചന.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തന്നെ അവര്‍ നടത്തിയ ശാസ്ത്രീയപഠന റിപോര്‍ട് ജനങ്ങളില്‍ എത്തിക്കുമെന്നാണ് സൂചന. ഇതോടെ ഏകാധിപതിയിലെപ്പോലെ പാര്‍ടിയെയും ഭരണത്തെലയും കൈപ്പിടിയിലൊതുക്കി മുന്‍പോട്ടുപോയ മുഖ്യമന്ത്രി പിണറായിവിജയന് വരും നാളുകളില്‍ മുന്‍പോട്ടുപോക്കു അത്ര സുഖകരമായിരിക്കില്ലെന്നു വ്യക്തമാക്കുന്നതാണ്‌ കെ റെയില്‍ വിഷയത്തില്‍ പാര്‍ടി ഇടപെടല്‍.
                             
CPM and K-Rail Silver Line project in Kerala, Kerala,Kannur,News,Top-Headlines,Government,Pinarayi vijayan,CPM, K Rail.

നേരത്തെ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ എന്തുവന്നാലും കെ റെയില്‍ നടപ്പിലാക്കുമെന്നു പറഞ്ഞ മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. അന്നു പിണറായി മന്ത്രിസഭയിലെ രണ്ടാമനും അതീവ വിശ്വസ്തരിലൊരാളുമായിരുന്നു എംവി ഗോവിന്ദന്‍. കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സ്വന്തം മണ്ഡലത്തില്‍ പോലും നടക്കുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുകയും എന്തുതന്നെയായാലും പദ്ധതി നടപ്പിലാക്കുമെന്നു പറയുകയും ചെയ്യുകയായിരുന്നു. എന്നാല്‍ കോടിയേരിക്കു ശേഷം പാര്‍ടി സംസ്ഥാന നേതൃത്വത്തെ നയിക്കാനുള്ള അവസരം എംവി ഗോവിന്ദന് ലഭിക്കുകയും പാര്‍ടി പിബിയിലേക്ക് ഇപി ജയരാജനെക്കാള്‍ ജൂനിയറായിട്ടു കൂടി സ്ഥാനക്കയറ്റം ലഭിച്ചതോടുകൂടിയാണ് പാര്‍ടി അഖിലേൻഡ്യാ സെക്രടറിയായ സീതാറാം യെച്ചൂരിയുടെ മനസറിഞ്ഞുള്ള നയങ്ങള്‍ കേരളത്തില്‍ സ്വീകരിക്കാന്‍ എംവി ഗോവിന്ദന്‍ തയ്യാറായത്.

യെച്ചൂരി കെ റെയിലിനെ പരസ്യമായി അനുകൂലിക്കുകയും ഉള്ളുകൊണ്ടു എതിര്‍ക്കുകയും ചെയ്ത നേതാവാണ്. വികസനപദ്ധതികള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് സിപിഎമിന്റെ നയമല്ലെന്നും ബംഗാളില്‍ പാര്‍ടിക്ക് ഏറ്റ തിരിച്ചടി ഇതുകാരണമാണെന്നു നേരത്തെ തുറന്നു സമ്മതിച്ച നേതാവാണ് യെച്ചൂരി. ഈ സാഹചര്യത്തിലാണ് എംവി ഗോവിന്ദനെ ഉപയോഗിച്ചു ഇലയ്ക്കുംbമുള്ളിനും കേടില്ലാതെ കെ റെയില്‍ പദ്ധതിയില്‍ നിന്നും തടിയൂരാന്‍ പാര്‍ടി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്.

കേന്ദ്രത്തെ പഴിചാരി തല്‍ക്കാലം പദ്ധതിയില്‍ നിന്നും പിന്‍മാറാനാണ് സിപിഎം നീക്കം നടത്തുന്നത്. ഇതുകൊണ്ടു രണ്ടുഗുണങ്ങളുണ്ട്. കേന്ദ്രസര്‍കാര്‍ വികസനവിരുദ്ധരാണെന്നു സ്ഥാപിച്ചെടുക്കാന്‍ പാര്‍ടി lക്ക് കഴിയും. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ സംസ്ഥാന സര്‍കാര്‍ പദ്ധതി നടപ്പിലാക്കാന്‍ തയ്യാറാണെന്നു പറയുന്നതോടെ വികസനവഴിയില്‍ ചിന്തിക്കുന്ന സര്‍കാരാണ് പിണറായിയുടെതാണെന്നു സ്ഥാപിക്കാനും കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ചിലവഴിച്ച തുക പാഴായിയില്ലെന്നു വരുത്തിതീര്‍ക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കല്ലേപിളര്‍ക്കുന്ന ശാസനകളും പ്രഖ്യാപനങ്ങളും നടപ്പിലാക്കുന്ന ഇരട്ടചങ്കന്‍ നേതാവെന്ന വിശേഷണം മുഖ്യമന്ത്രി പിണറായി വിജയന് പാര്‍ടി പ്രവര്‍ത്തകരും ആരാധകരും കല്‍പ്പിച്ചു നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് സിപിഎമിനുള്ളില്‍ നിന്നുള്ള വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.
പാര്‍ടി നയങ്ങള്‍ വ്യക്തിപരമായ പിടിവാശികള്‍ക്കു മുകളിലാണെന്ന നിലപാടാണ് എംവി ഗോവിന്ദന്‍ സ്വീകരിക്കുന്നത്. നേരത്തെ കോടിയേരിയുള്ള കാലത്തെപ്പോലെ മുഖ്യമന്ത്രി പറയുന്ന എന്തിനും യെസ് മൂളുന്ന സംസ്ഥാന സെക്രടറിയല്ല താനെന്ന് തുടക്കത്തിലെ തെളിയിച്ചിരിക്കുകയാണ് എംവി ഗോവിന്ദന്‍. കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരോട് പഴയ ലാവണത്തിലേക്ക് മടങ്ങിപോകാന്‍ സര്‍കാര്‍ ആവശ്യപ്പെട്ടത് പാര്‍ടി പറഞ്ഞിട്ടാണെന്നാണ് സൂചന. എന്നാല്‍ കേന്ദ്രഅനുമതിയില്ലാത്ത പദ്ധതിക്കായി 57 കോടി രൂപ എന്തിനു ചിലവഴിച്ചുവെന്ന ചോദ്യത്തിന് സിപിഎം രാഷ്ട്രീയപരമായി തന്നെ വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരും.

Keywords: CPM and K-Rail Silver Line project in Kerala, Kerala,Kannur,News,Top-Headlines,Government,Pinarayi vijayan,CPM, K Rail.

Post a Comment