Follow KVARTHA on Google news Follow Us!
ad

Mann ki Baat | 'പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു'; ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍; '2022ല്‍ രാജ്യം കുതിച്ചുചാടി, ജനങ്ങള്‍ ചരിത്രം സൃഷ്ടിച്ചു'; കാന്‍സറിനും യോഗ ഫലപ്രദമാണെന്ന് കണ്ടെത്തിയെന്ന് മോഡി; 'മണലീച്ച' രോഗത്തെ കുറിച്ച് മുന്നറിയിപ്പ്

Covid cases rising in many nations, have to be alert: PM Modi on Mann ki Baat, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) മറ്റ് രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കി ബാതില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് മന്‍ കി ബാത്തിന്റെ 96-ാം പതിപ്പും 2022 ലെ അവസാന എപ്പിസോഡുമാണ്. ക്രിസ്മസ് - പുതുവത്സരാശംസകളും അദ്ദേഹം നേര്‍ന്നു.
                
Latest-News, National, Top-Headlines, New Delhi, Prime Minister, Narendra Modi, COVID-19, Health, Alerts, Man Ki Bath, India, Covid cases rising in many nations, have to be alert: PM Modi on Mann ki Baat.

നമാമി ഗംഗാ ദൗത്യം ജൈവവൈവിധ്യം മെച്ചപ്പെടുത്താന്‍ സഹായിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദിവാസികള്‍ മുളയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും ഇത് നിരവധി ആദിവാസി സ്ത്രീകളുടെ തൊഴിലിന് സഹായിക്കുമെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. 'സ്വച്ഛ് ഭാരത് മിഷന്‍' മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും രാജ്യത്തിന്റെ ശുചിത്വത്തെ ഒരു കാരണവശാലും അപകടത്തിലാക്കരുതെന്നും 'സ്വച്ഛ് ഭാരത് മിഷന്‍' ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ദൃഢമായി വേരൂന്നിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദത്തെ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

2022 പല കാരണങ്ങളാലും വളരെ പ്രോത്സാഹനജനകവും, ആശ്ചര്യകരവും ആയിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കി. അമൃതകാലത്തിന്റെ ശുഭാരംഭവും കുറിച്ചു. രാജ്യം പുതിയ വേഗത കൈവരിച്ചു. എല്ലാ ജനങ്ങളും ഒന്നിനൊന്ന് മെച്ചമായി പ്രവര്‍ത്തിച്ചു. 2022 ലെ വിജയങ്ങളിലൂടെ വിശിഷ്ടമായ ഒരു സ്ഥാനം നേടിക്കഴിഞ്ഞു. ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തികശക്തി എന്ന ലക്ഷ്യം നേടിയ വര്‍ഷമാണിത്. 220 കോടി വാക്സിന്‍ എന്ന അവിശ്വസനീയ സംഖ്യ മറികടന്ന് റെക്കോര്‍ഡ് കൈവരിച്ചു.

കയറ്റുമതിയില്‍ 400 ബില്യന്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ മറികടന്നു. രാജ്യത്തെ ഓരോ പൗരനും 'സ്വാശ്രയ ഭാരതം' എന്ന പ്രതിജ്ഞ സ്വീകരിച്ച് ജീവിച്ചു കാണിച്ചു. ആദ്യ തദ്ദേശീയ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഐഎന്‍എസ്. വിക്രാന്തിനെ സ്വാഗതം ചെയ്തു. ബഹിരാകാശം, ഡ്രോണ്‍, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഭാരതം വെന്നിക്കൊടി പാറിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാ മണ്ഡലങ്ങളിലും ഭാരതം ശക്തി തെളിയിച്ച വര്‍ഷമാണ് 2022 എന്ന് അദ്ദേഹം പറഞ്ഞു.

ഐക്യവും ഒരുമയും ആഘോഷിക്കുന്നതിനായി ധാരാളം പരിപാടികള്‍ സംഘടിപ്പിച്ചു. ഗുജറാത്തിലെ മാധവപുരം ഉത്സവത്തില്‍ രുഗ്മിണിയുടെ വിവാഹവും ഭഗവാന്‍ കൃഷ്ണന്റെ വടക്കുകിഴക്കുഭാഗവുമായുള്ള ബന്ധവും ആഘോഷിക്കുന്നു, കൂടാതെ കാശി-തമിഴ് സംഗമത്തിലും. ഈ ആഘോഷങ്ങളിലൊക്കെ ഐക്യത്തിന്റെ പല മുഖങ്ങളും കണ്ടു. 2022 ല്‍ നാം മറ്റൊരു അനശ്വരചരിത്രവും എഴുതിച്ചേര്‍ത്തു. ഓഗസ്റ്റ് മാസത്തില്‍ ഓരോ വീട്ടിലും ത്രിവര്‍ണ്ണപതാക എന്ന നമ്മുടെ ആ യജ്ഞം ആര്‍ക്ക് മറക്കാന്‍ കഴിയും? അത് ഓരോ ഭാരതീയനും രോമാഞ്ചംകൊണ്ട നിമിഷങ്ങളായിരുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തെ ഈ യജ്ഞത്തില്‍ രാജ്യം മുഴുവന്‍ ത്രിവര്‍ണ്ണാത്മകമായി. ആറ് കോടിയിലേറെപ്പേര്‍ ത്രിവര്‍ണ്ണപതാകക്കൊപ്പം സെല്‍ഫിയും എടുത്തയച്ചു. സ്വാതന്ത്ര്യത്തിന്റെ ഈ അമൃതമഹോത്സവം ഇനിയും അടുത്ത വര്‍ഷവും ഇതുപോലെ നടക്കും. അമൃതകാലത്തിന്റെ അടിസ്ഥാനം കൂടുതല്‍ ശക്തിമത്താക്കും. 2023 ല്‍ ജി-20 രാജ്യങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണം. ഈ സമ്മേളനത്തെ ജനകീയ വിപ്ലവമാക്കി മാറ്റേണ്ടതുണ്ട്.

മുംബൈയിലെ ടാറ്റാമെമ്മോറിയല്‍ സെന്റര്‍ നടത്തിയ ആഴത്തിലുള്ള ഗവേഷണത്തിന്റെ ഫലമായി സ്തനാര്‍ബുദ രോഗികള്‍ക്ക് യോഗ വളരെ ഫലപ്രദമാണെന്നു കണ്ടെത്തി. ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ തങ്ങളുടെ ഗവേഷണഫലങ്ങള്‍ അമേരിക്കയില്‍ നടന്ന പ്രശസ്തമായ സമ്മേളനത്തില്‍ അവതരിപ്പിച്ചു. രോഗികള്‍ക്ക് യോഗ എങ്ങനെയാണ് ഫലപ്രദമാകുന്നതെന്ന് ടാറ്റാ മെമ്മോറിയല്‍ സെന്റര്‍ തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഗവേഷണഫലമനുസരിച്ച് ക്യാന്‍സര്‍ രോഗികളില്‍ വീണ്ടും രോഗം വരുകയും മരണം എന്ന അവകടസാദ്ധ്യത ഉണ്ടാകുകയും ചെയ്യുന്ന പ്രവണതക്ക് 15% കുറവ് കൃത്യമായ യോഗപരിശീലനത്തിലൂടെ ഉണ്ടായതായി കാണുന്നു. ഭാരതീയ പാരമ്പര്യചികിത്സയില്‍ പാശ്ചാത്യര്‍ വളരെ കടുത്ത മാനദണ്ഡങ്ങളിലൂടെ സൂക്ഷ്മ നിരീക്ഷണം നടത്തിയ ആദ്യത്തെ ഉദാഹരണമാണിത്.

കരിമ്പനി രാജ്യത്ത് വെല്ലുവിളി ഉയര്‍ത്തുകയാണ്. മണലീച്ച കടിക്കുന്നതിലൂടെയാണ് ഈ രോഗം പകരുന്നത്. കരിമ്പനി പിടിച്ച ഒരാളിന് മാസങ്ങളോളം പനിയുണ്ടാകും. ശരീരത്തില്‍ രക്തം കുറയും, ശരീരം ദുര്‍ബലമാകും, ശരീരഭാരം കുറയുകയും ചെയ്യും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ആര്‍ക്കും ഈ രോഗം വരാം. എന്നാല്‍, എല്ലാപേരുടേയും ശ്രമഫലമായി 'കരിമ്പനി' എന്ന ഈ രോഗം വളരെ വേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കുറച്ചുകാലം മുമ്പുവരെ കരിമ്പനി നാല് സംസ്ഥാനങ്ങളിലെ 50 ല്‍ കൂടുതല്‍ ജില്ലകളില്‍ വ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് ഈ രോഗം ബീഹാറിലും ഝാര്‍ഘണ്ഡിലും ഉള്ള നാലു ജില്ലകളിലേയ്ക്ക് ഒതുങ്ങിക്കഴിഞ്ഞിരിക്കുന്നു.

കരിമ്പനി ബാധിച്ച സ്ഥലങ്ങളിലെ ജനങ്ങളോടും എനിക്കൊരഭ്യര്‍ത്ഥനയുണ്ട്. രണ്ടു കാര്യങ്ങള്‍ അവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന് മണലീച്ചയെ നിയന്ത്രിക്കണം. രണ്ടാമത്തേത് എത്രയും പെട്ടെന്ന് രോഗം തിരിച്ചറിയണം. ചികിത്സിക്കണം. കരിമ്പനിയുടെ ചികിത്സ എളുപ്പമാണ്. ഇതിന് പ്രയോജനപ്പെടുന്ന മരുന്നുകളാകട്ടെ വളരെ ഫലപ്രദവും. ജാഗ്രത പാലിക്കണം. പനി വന്നാല്‍ വകവക്കാതിരിക്കരുത്. മണലീച്ചയെ ഇല്ലാതാക്കാനുള്ള മരുന്നുകള്‍ തളിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, New Delhi, Prime Minister, Narendra Modi, COVID-19, Health, Alerts, Man Ki Bath, India, Covid cases rising in many nations, have to be alert: PM Modi on Mann ki Baat.
< !- START disable copy paste -->

Post a Comment