Follow KVARTHA on Google news Follow Us!
ad

Vellappally Natesan | കെ കെ മഹേശന്റെ മരണം: വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസ് രെജിസ്റ്റര്‍ ചെയ്തു; തുഷാര്‍ വെള്ളാപ്പള്ളിയും മാനേജര്‍ കെ എല്‍ അശോകനും രണ്ടും മൂന്നും പ്രതികള്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Alappuzha,News,Religion,SNDP,Politics,Vellapally Natesan,Police,Court,Kerala,
ആലപ്പുഴ: (www.kvartha.com) എസ് എന്‍ ഡി പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രടറിയായിരുന്ന കെകെ മഹേശന്റെ മരണത്തില്‍ എസ് എന്‍ ഡി പി യോഗം ജെനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. മാരാരിക്കുളം പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളാപ്പള്ളിയുടെ മാനേജര്‍ കെ എല്‍ അശോകന്‍, മകനും വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി, എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.

Court orders abetment charges against Vellappally Natesan in aide's suicide case, Alappuzha, News, Religion, SNDP, Politics, Vellapally Natesan, Police, Court, Kerala

ഗൂഢാലോചന, ആത്മഹത്യാപ്രേരണ ഉള്‍പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. മൈക്രോഫിനാന്‍സ് കേസില്‍ മഹേശനെ പ്രതിയാക്കിയതില്‍ ഗൂഢാലോചനയെന്ന് എഫ്‌ഐആറില്‍ പറയുന്നു. പ്രതികള്‍ മഹേശനെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു. കഴിഞ്ഞദിവസം, മൂന്നു പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (2) ഉത്തവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.

മൂന്നുപേര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ആരോപിച്ച് മഹേശന്റെ ഭാര്യ ഉഷാദേവി ഹൈകോടതിയെ സമീപിച്ചിരുന്നു. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ മൂന്നുപേരെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഹൈകോടതി നിര്‍ദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (2) കോടതി എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്.

നേരത്തെ ഈ ആവശ്യവുമായി ഉഷാദേവി ആലപ്പുഴ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്‍ന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇത് ശരിവച്ച ഹൈകോടതി ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ആലപ്പുഴ കോടതിയുടെ നടപടി.

Keywords: Court orders abetment charges against Vellappally Natesan in aide's suicide case, Alappuzha, News, Religion, SNDP, Politics, Vellapally Natesan, Police, Court, Kerala.

Post a Comment