Arrested | 'ഭരണഘടനയെ രക്ഷിക്കണമെങ്കിൽ മോഡിയെ കൊല്ലണം'; വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
Dec 13, 2022, 10:23 IST
ഭോപ്പാൽ: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് രാജ പടേരിയയെ അറസ്റ്റ് ചെയ്തു. രണഘടനയെ സംരക്ഷിക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്നായിരുന്നു പ്രസ്താവന. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മധ്യപ്രദേശിലെ പന്ന ജില്ലയിലെ പവായ് പട്ടണത്തിൽ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വിവാദ വാക്കുകൾ.
'മോദി തെരഞ്ഞെടുപ്പ് അവസാനിപ്പിക്കും, മോദി മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കും; ദലിതുകളുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവൻ അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കണമെങ്കിൽ മോദിയെ കൊല്ലണം', എന്നായിരുന്നു മധ്യപ്രദേശ് മുൻ മന്ത്രികൂടിയായ പടേരിയ പറഞ്ഞത്.
എന്നാൽ അതേ വീഡിയോയിൽ, കൊല്ലുക എന്നു പറഞ്ഞതിലൂടെ താൻ ഉദ്ദേശിച്ചത് മോദിയെ തോൽപിക്കുകയാണെന്ന് പടേരിയ വിശദീകരിക്കുന്നതും കേൾക്കാം. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തത്തിന്റെ അനുയായിയാണ് താനെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പന്നയിലെ പവായ് പൊലീസ് സ്‌റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് പട്ടേരിയയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാനത്തെ ദാമോ ജില്ലയിലെ ഹത പട്ടണത്തിലെ വസതിയിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതേസമയം, പട്ടേരിയ നടത്തിയ പരാമർശങ്ങളിളെ കോൺഗ്രസ് അപലപിച്ചു. 'തീർത്തും അപലപനീയം. പ്രധാനമന്ത്രിക്കെതിരെയോ ആർക്കെതിരെയോ അത്തരം വാക്കുകൾ ഉപയോഗിക്കരുത്. അത്തരം പ്രസ്താവനകളെ കോൺഗ്രസ് പാർട്ടി അപലപിക്കുന്നു', കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു.
Keywords: Congress Leader Arrested For 'Be Ready To Kill Modi' Remark, National,News,Top-Headlines,Latest-News,Bhoppal,Madhya pradesh,Congress,Prime Minister,Narendra Modi,Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.