Follow KVARTHA on Google news Follow Us!
ad

Suicide Attempt | വോടിംഗ് മെഷീനില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഗുജറാതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Congress candidate from Gandhidham in Gujarat attempts suicide, alleges EVM tampering#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


അഹ് മദാബാദ്: (www.kvartha.com) ഇലക്ട്രോണിക് വോടിംഗ് മെഷീനില്‍ (ഇവിഎം) കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഗുജറാതിലെ ഗാന്ധിധാം മണ്ഡലത്തില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാരത് സോളങ്കിയാണ് വോടെണ്ണല്‍ കേന്ദ്രത്തില്‍ എല്ലാവരും നോക്കി നില്‍ക്കെ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ച സോളങ്കിയെ പ്രവര്‍ത്തകര്‍ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

ഗുജറാതില്‍ തുടര്‍ച്ചയായ ഏഴാം തവണയും ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബിജെപി അധികാരമുറപ്പിച്ചു. പോള്‍ ചെയ്ത വോടിന്റെ 53 ശതമാനവും കയ്യടക്കിയ ബിജെപി 182 സീറ്റില്‍ 152 ലും വ്യക്തമായ ലീഡ് നേടി. 13 ശതമാനം വോടും 6 സീറ്റുകളുമായി ആം ആദ്മി പാര്‍ടി സാന്നിധ്യമറിയിച്ച ഗുജറാതില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. വോട് ശതമാനത്തിലും സീറ്റെണ്ണത്തിലും തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് 20  സീറ്റില്‍ ഒതുങ്ങി. 

ഗുജറാതിലെ ഗാന്ധിനഗര്‍ സൗതില്‍ ബിജെപിയുടെ അല്‍പേഷ് താക്കൂര്‍ മുന്നിലാണ്. കോണ്‍ഗ്രസിലെ ഹിമാന്‍ഷ് പട്ടേലാണ് പിറകില്‍. വീരംഗം മണ്ഡലത്തില്‍ ഹാര്‍ദിക് പട്ടേലും ജാംനഗര്‍ റൂറലില്‍ ഹാന്‍സ് രാജ് പട്ടേലും മുന്നിലാണ്. വാദ്ഗാം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജിഗ്‌നേഷ് മേവാനി നിലവില്‍ പിറകിലാണ്. മുഖ്യമന്ത്രി ബൂഭേന്ദ്ര പട്ടേല്‍ ഗാട്‌ലോഡിയ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച് കഴിഞ്ഞു.  ജാം നഗര്‍ നോര്‍ത്തില്‍ ആദ്യം പിറകില്‍ പോയ ബിജെപി സ്ഥാനാര്‍ഥി റിവാബ ജഡേജ ലീഡ് തിരിച്ചു പിടിച്ചു. പോര്‍ബന്ധറില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് അര്‍ജുന്‍ മോദ്വാദിയ മികച്ച ലീഡോഡെ മുന്നിട്ട് നില്‍ക്കുന്നു. 

News,National,India,Gujarath,Top-Headlines,Trending,Suicide Attempt,Assembly, Assembly Election,Politics,party, Congress candidate from Gandhidham in Gujarat attempts suicide, alleges EVM tampering


കോണ്‍ഗ്രസിന്റെ ജീവന്‍ ഭായി അഹിര്‍ ജാം നഗര്‍ മണ്ഡലത്തില്‍ പിറകില്‍. തൂക്കുപാല അപകടം ഉണ്ടായ മോര്‍ബിയില്‍ ബിജെപി സ്ഥാനാര്‍ഥി കാന്തിലാല്‍ അമൃതിയയാണ് മുന്നിട്ട് നില്‍ക്കുന്നത്. വഗോദിയ മണ്ഡലത്തില്‍ ബിജെപി വിമതന്‍ ദര്‍മേന്ദ്ര സിംഗ് വഗേലയാണ് മുന്നില്‍. ഹിമാചലിലെ ഫത്തേപൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഭവാനി സിംഗും സിംല റൂറലില്‍ വിക്രമാദിത്യ സിംഗു മുന്നിലാണ്. സേരജ് മണ്ഡലത്തില്‍ നിലവിലെ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ ഏറെ വോടുകള്‍ക്ക് മുന്നിലാണ്.

അതേസമയം, ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹിമാചലില്‍ ഇപ്പോഴത്തെ ലീഡ് നിലയില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 38 സീറ്റില്‍ കോണ്‍ഗ്രസും 27 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്ന ഹിമാചലില്‍ പല  മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ലീഡ് നില 500 വോടില്‍ താഴെയാണ്. മൂന്നിടത്ത് വിമത സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നതിനാല്‍ അവരുടെ നിലപാടും നിര്‍ണായകമാകും. ഹിമാചലില്‍ സര്‍കാര്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് പ്രകടിപ്പിച്ചു.

Keywords: News,National,India,Gujarath,Top-Headlines,Trending,Suicide Attempt,Assembly, Assembly Election,Politics,party, Congress candidate from Gandhidham in Gujarat attempts suicide, alleges EVM tampering

Post a Comment