Follow KVARTHA on Google news Follow Us!
ad

Attacked | ഉമ്മന്‍ചാണ്ടിയുടെ ചിത്രം ബഫര്‍സോണ്‍ പരിപാടിയുടെ പോസ്റ്ററില്‍നിന്നും ഒഴിവാക്കിയത് ചോദ്യം ചെയ്ത യൂത് കോണ്‍ഗ്രസ് നേതാവിനെ ഡി സി സി ഓഫീസ് സെക്രടറി മര്‍ദിച്ചതായി പരാതി; കല്ലുകൊണ്ടുള്ള ഇടിയില്‍ പരുക്കേറ്റ യുവാവ് ആശുപത്രിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kottayam,News,attack,Injured,Complaint,Youth Congress,DCC,Kerala,
കോട്ടയം: (www.kvartha.com) ഉമ്മന്‍ചാണ്ടിയുടെ ചിത്രം ബഫര്‍സോണ്‍ പരിപാടിയുടെ പോസ്റ്ററില്‍നിന്നും ഒഴിവാക്കിയത് ചോദ്യം ചെയ്ത യൂത് കോണ്‍ഗ്രസ് നേതാവിനെ ഡി സി സി ഓഫീസ് സെക്രടറി മര്‍ദിച്ചതായി പരാതി. യൂത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രടറി മനു കുമാറിനെ ഡി സി സി ഓഫീസ് സെക്രടറി ലിബിന്‍ ഐസക് കല്ലുകൊണ്ട് പുറത്ത് ഇടിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ലോഗോസ് ജന്‍ക്ഷനിലെ വക്കീല്‍ ഓഫീസില്‍വെച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പറയുന്നു.

Complaint that DCC office secretary attack Youth Congress leader, Kottayam, News, Attack, Injured, Complaint, Youth Congress, DCC, Kerala

ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് മനു വാട്സ് ആപ് ഗ്രൂപില്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് ഡി സി സി അനുകൂലിയായ ലിബിന്‍ തന്നെ മര്‍ദിക്കാന്‍ കാരണമെന്ന് മനു പറയുന്നു. കല്ലുകൊണ്ടുള്ള ഇടിയില്‍ പരുക്കേറ്റ മനു ചങ്ങനാശേരി ജെനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Complaint that DCC office secretary attack Youth Congress leader, Kottayam, News, Attack, Injured, Complaint, Youth Congress, DCC, Kerala.

Post a Comment