Follow KVARTHA on Google news Follow Us!
ad

Veena George | 5 വര്‍ഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതി: ആദ്യം അന്വേഷിച്ച സമിതിയുടെ റിപോര്‍ടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Health,Health and Fitness,Health Minister,Probe,Report,Kerala,
കോഴിക്കോട്: (www.kvartha.com) കോഴിക്കോട് മെഡികല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ അഞ്ചു വര്‍ഷം മുമ്പ് കത്രിക കുടുങ്ങിയെന്ന പരാതിയിന്‍മേല്‍ ആദ്യം അന്വേഷിച്ച സമിതി സമര്‍പിച്ച റിപോര്‍ടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ വിശദമായ ശാസ്ത്രീയ അന്വേഷണം നടത്താന്‍ അഡിഷനല്‍ ചീഫ് സെക്രടറിയെ ഇതിനകം ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചത് ശസ്ത്രക്രിയയ്ക്ക് വിധേയമായ യുവതിയുടെ പക്ഷത്തു നിന്നു തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Complaint of scissors getting stuck during surgery 5 years ago: Minister Veena George says detailed scientific investigation will be conducted to clarify report of first committee, Kozhikode, News, Health, Health and Fitness, Health Minister, Probe, Report, Kerala

മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ കോര്‍ഡിനേറ്ററായ അന്വേഷണ സംഘം നേരത്തെ അന്വേഷണം നടത്തി റിപോര്‍ട് നല്‍കിയിരുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷിക്കണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

Keywords: Complaint of scissors getting stuck during surgery 5 years ago: Minister Veena George says detailed scientific investigation will be conducted to clarify report of first committee, Kozhikode, News, Health, Health and Fitness, Health Minister, Probe, Report, Kerala.

Post a Comment