Follow KVARTHA on Google news Follow Us!
ad

Found Dead | കോണ്‍ഗ്രസ് എംഎല്‍എയുടെ ബംഗ്ലാവില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Madhya pradesh,News,Hang Self,Letter,Police,Student,National,
ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ ഭോപാലില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ ബംഗ്ലാവില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എം എല്‍ എ ഓംകാര്‍ സിങ് മര്‍കമിന്റെ ശ്യാമള ഹില്‍സിലെ ഔദ്യോഗിക വസതിയിലാണ് സംഭവം. 22കാരനായ തിരത് സിങ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചതെന്നും കഴിഞ്ഞ നാല് വര്‍ഷമായി എം എല്‍ എയുടെ വീട്ടില്‍ താമസിച്ചാണ് കുട്ടി പഠിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

College Student Found Hanging In Congress MLA's Bungalow In Bhopal: Cops, Madhya Pradesh, News, Hang Self, Letter, Police, Student, National

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അര്‍ബുദ ബാധിതനായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് മരിച്ചയാളുടെത് തന്നെയെന്ന് ഉറപ്പ് വരുത്താന്‍ കൈയക്ഷര വിദഗ്ധര്‍ക്ക് അയച്ചിട്ടുണ്ട്.

അര്‍ബുദ ബാധിതനായ വിദ്യാര്‍ഥി മനോവിഷമത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് ആത്മഹത്യാ കുറുപ്പില്‍ വ്യക്തമാണ്. മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാന്‍ വിശദമായ അന്വേഷണം നടത്തും. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് അയച്ചിട്ടുണ്ട്.

സംഭവ സമയം എംഎല്‍എ സ്ഥലത്തുണ്ടായിരുന്നില്ല. മരണവിവരം അറിഞ്ഞതിന് പിന്നാലെ കുടുംബത്തോടൊപ്പം അദ്ദേഹം മോര്‍ചറിയില്‍ എത്തുകയായിരുന്നു. വിദ്യാര്‍ഥിക്ക് തൊണ്ടയില്‍ അര്‍ബുദമായിരുന്നുവെന്നും നാല് വര്‍ഷമായി ചികിത്സയിലായിരുന്നുവെന്നും വീട്ടുകാര്‍ പറഞ്ഞു. ചികിത്സയ്ക്കിടെ രോഗത്തില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും കുറച്ചുകാലമായി വേദന വര്‍ധിച്ചതിനാല്‍ തിരത് കടുത്ത വിഷമത്തിലായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: College Student Found Hanging In Congress MLA's Bungalow In Bhopal: Cops, Madhya Pradesh, News, Hang Self, Letter, Police, Student, National.

Post a Comment