കണ്ണൂര്‍: (www.kvartha.com) പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ശുഐബ് റാഗ് ചെയ്തിട്ടില്ലെന്ന് ആന്റി റാഗിങ് കമിറ്റി റിപോര്‍ട്. കണ്ണൂര്‍ പാലയാട് കാംപസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും എഎസ്എഫ്‌ഐ നേതാവുമായ അദിന്‍ സുബി നല്‍കിയ റാഗിങ് പരാതി തെറ്റാണെന്നും അലന്‍ ഈ വിദ്യാര്‍ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിഗ് കമിറ്റിയുടെ റിപോര്‍ട്.
ഡോ. എസ് മിനിയുടെ നേതൃത്വത്തിലുള്ള 13 അംഗ റാഗിങ് വിരുദ്ധ കമിറ്റിയാണ് കുട്ടികളില്‍ നിന്നും മൊഴിയെടുത്തും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും റിപോര്‍ട് നല്‍കിയത്. നവംബര്‍ രണ്ടിന് കോളജില്‍ കെ എസ് യു- എസ് എഫ് ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ പൊലീസെത്തി വിദ്യാര്‍ഥികളെ പിരിച്ചുവിട്ടു. പിറ്റേദിവസം അദിന്‍ സുബി എന്ന എസ് എഫ് ഐ നേതാവായ വിദ്യാര്‍ഥി, അലനും ബദറുദ്ദീന്‍ എന്ന മറ്റൊരു വിദ്യാര്‍ഥിക്കുമെതിരെ പൊലീസില്‍ റാഗിങ് പരാതി നല്‍കി.
പരാതിയില്‍ പൊലീസ് കേസെടുത്ത് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇതിന് പിന്നാലെ പന്തീരങ്കാവ് യു എ പി എ കേസിലെ ജാമ്യവ്യവസ്ഥകള്‍ അലന്‍ ശുഐബ് ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് പൊലീസ് എന്‍ ഐ എ കോടതിയില്‍ റിപോര്‍ട് നല്‍കി. മറ്റൊരു കേസില്‍ ഉള്‍പെടാന്‍ പാടില്ലെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് അലന്‍ ശുഐബിന് ജാമ്യം നല്‍കിയിരുന്നത്. ഇത് ലംഘിക്കപ്പെട്ടുവെന്നും അലന്‍ റാഗിങ് കേസില്‍ അറസ്റ്റിലായെന്നും കാണിച്ചായിരുന്നു പൊലീസ് എന്‍ ഐ എ കോടതിയിലെത്തിയത്.
Keywords: News,Kerala,State,Kannur,Case,Complaint,Fake, Raging, Report, College Anti ragging committee report says that Raging complaint against UAPA case accused Alan Shuhaib is fake