Follow KVARTHA on Google news Follow Us!
ad

Pappanji | പ്രതിഷേധം കനത്തതോടെ മോദിയുടെ മുഖഛായയുണ്ടെന്ന് ആരോപിച്ച പാപാഞ്ഞി കീറി; ഇനി പുതുവര്‍ഷത്തലേന്ന് കത്തിക്കാന്‍ പുതിയ മുഖം

Cochin Carnival Pappanji's face changed #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) പുതുവര്‍ഷത്തലേന്ന് കത്തിക്കാനായി ഫോര്‍ട് കൊച്ചിയിലെ പരേഡ് മൈതാനത്തില്‍ ഒരുങ്ങുന്ന കൊച്ചിന്‍ കാര്‍ണിവലിലെ പാപാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖഛായയുണ്ടെന്ന ആരോപണത്തിന് പിന്നാലെ പുതിയ മുഖമൊരുക്കാന്‍ തീരുമാനം. 

60 അടി നീളമുള്ള പാപാഞ്ഞിക്ക് മോദിയുടെ മുഖഛായയുണ്ടെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ആക്ഷേപം. തുടര്‍ന്ന് ഇവര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്, പാപാഞ്ഞിയുടെ മുഖം മാറ്റല്‍ നടപടികള്‍ തുടങ്ങി. നിലവിലുണ്ടായിരുന്ന മുഖം കീറിക്കളഞ്ഞു. പുതിയ മുഖം ഉടന്‍ തന്നെ സ്ഥാപിക്കും.

വ്യാഴാഴ്ച രാവിലെയാണ് പാപാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയില്‍പെട്ടത്. ഇതു സംബന്ധിച്ച ചര്‍ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായതോടെയാണ് പ്രാദേശിക ബിജെപി നേതൃത്വം പ്രതിഷേധവുമായെത്തിയത്. ബിജെപി ജില്ലാ സെക്രടറിയും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയുമായ പ്രിയാ പ്രശാന്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പാപാഞ്ഞിയുടെ നിര്‍മാണം നടക്കുന്ന പരേഡ് മൈതാനിയിലെത്തി നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

News,Kerala,State,Kochi,New Year,BJP,Protest,Narendra Modi, Cochin Carnival Pappanji's face changed


സാമ്യം യാദൃശ്ചികമാണെന്ന് സംഘാടകര്‍ വാദിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ മുഖഛായ മാറ്റാമെന്ന് സംഘാടകര്‍ സമ്മതിച്ചു. മുഖം മാറ്റാമെന്ന ഉറപ്പ് ലഭിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയത്. 

നിര്‍മാണം നിര്‍ത്തിവച്ച് കാര്‍ണിവല്‍ കമിറ്റി മാപ്പ് പറയണമെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മാപ് പറയാന്‍ ഭാരവാഹികള്‍ ആദ്യം തയാറായില്ല. മുഖം മാറ്റാമെന്ന ഉറപ്പ് നല്‍കുകയും നിലവില്‍ സ്ഥാപിച്ച മുഖം അഴിച്ച് താഴെ ഇറക്കുകയും ചെയ്തു. എന്നാല്‍, പ്രതിഷേധം കനത്തതോടെ കാര്‍ണിവല്‍ കമിറ്റി ഖേദം പ്രകടിപ്പിച്ചു. 

Keywords: News,Kerala,State,Kochi,New Year,BJP,Protest,Narendra Modi, Cochin Carnival Pappanji's face changed 

Post a Comment