Follow KVARTHA on Google news Follow Us!
ad

Arrested | നടി തുനിഷ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹനടന്‍ അറസ്റ്റില്‍

Co-Actor Arrested In Suicide Case, Day After TV Star Found Dead On Set, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ടെലിവിഷന്‍ താരം തുനിഷ ശര്‍മ (20) യുടെ മരണവുമായി ബന്ധപ്പെട്ട് സഹനടന്‍ ശീസന്‍ മുഹമ്മദ് ഖാനെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. അലി ബാബാ എന്ന ടിവി ഷോയില്‍ ഷെഹ്സാദി മറിയമായി അഭിനയിച്ചു വരുന്നതിനിടെയാണ് നടി മരണപ്പെട്ടത്. ഈ ഷോയില്‍ പ്രധാന വേഷം ചെയ്യുന്ന നടനാണ് ശീസന്‍. നടിയുടെ മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. ശീസനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസായില്‍ അലി ബാബായുടെ ഷൂട്ടിങ് സെറ്റില്‍ ശനിയാഴ്ചയാണ് തുനിഷ ശര്‍മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
                
Latest-News, National, Mumbai, Top-Headlines, Arrested, Actress, Actor, Crime, Investigates, Complaint, Bollywood, Co-Actor Arrested In Suicide Case, Day After TV Star Found Dead On Set.

ഞായറാഴ്ച പുലര്‍ചെ നൈഗാവിലെ ജെജെ ഹോസ്പിറ്റലില്‍ നടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതായി പൊലീസ് അറിയിച്ചു. ഷൂട്ടിങ്ങിനിടെ ചായകുടിച്ച ശേഷം കാണാതായ തുനിഷ ശര്‍മയെ പിന്നീട് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും യുവതി പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ച് തുറക്കേണ്ടി വന്നതായി വാലിവ് പൊലീസ് പറഞ്ഞു. തുനിഷ ശര്‍മ്മ ആത്മഹത്യ ചെയ്തതാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ സംഭവസ്ഥലത്ത് അന്വേഷണം നടത്തിയപ്പോള്‍ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യം വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

സോണി ടിവിയിലെ 'ഭാരത് കാ വീര്‍ പുത്ര - മഹാറാണാ പ്രതാപ്' എന്ന ഷോയില്‍ ബാലതാരമായാണ് തുനിഷ ശര്‍മ്മ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. അതിനുശേഷം, നിരവധി ഷോകളിലും ഹിന്ദി സിനിമകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്, ജനപ്രിയ നടിയായ കത്രീന കൈഫിന്റെ കഥാപാത്രങ്ങളുടെ ബാല്യകാല വേഷങ്ങള്‍ ഏറ്റവും പ്രാധാന്യത്തോടെ അവതരിപ്പിച്ച് ശ്രദ്ധേയയായിരുന്നു. 'ഇഷ്‌ക് സുബ്ഹാന്‍ അല്ലാ', 'ഗബ്ബര്‍ പൂഞ്ച്വാല', 'ഷേര്‍-ഇ-പഞ്ചാബ്: മഹാരാജ രഞ്ജിത് സിംഗ്', 'ചക്രവര്‍ത്തിന്‍ അശോക സാമ്രാട്ട്' തുടങ്ങിയ ഷോകളില്‍ അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 'ഫിത്തൂര്‍', 'ബാര്‍ ബാര്‍ ദേഖോ', 'കഹാനി 2: ദുര്‍ഗാ റാണി സിംഗ്', 'ദബാംഗ് 3' എന്നിവയുള്‍പ്പെടെ ബോളിവുഡ് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു.

Keywords: Latest-News, National, Mumbai, Top-Headlines, Arrested, Actress, Actor, Crime, Investigates, Complaint, Bollywood, Co-Actor Arrested In Suicide Case, Day After TV Star Found Dead On Set.
< !- START disable copy paste -->

Post a Comment