Follow KVARTHA on Google news Follow Us!
ad

Christmas Feast | രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; പ്രതിപക്ഷ നേതാവും ചടങ്ങില്‍ പങ്കെടുക്കില്ല, സ്പീകര്‍ പങ്കെടുത്തേക്കും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Festival,Christmas,Governor,Chief Minister,Minister,Kerala,Politics,
തിരുവനന്തപുരം: (www.kvartha.com) രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവും ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് അറിയുന്നത്. സ്പീകര്‍ പങ്കെടുത്തേക്കും.

ഈ മാസം14ന് വൈകിട്ട് അഞ്ചുമണിക്ക് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കണമെന്നായിരുന്നു ഗവര്‍ണറുടെ ക്ഷണക്കത്തില്‍ ഉണ്ടായിരുന്നത്. കേക് മുറിക്കല്‍ അടക്കമുള്ള ചടങ്ങുകളും നിശ്ചയിച്ചിരുന്നു. സര്‍കാരുമായി തര്‍ക്കം തുടരുന്ന ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കേണ്ടെന്ന് സര്‍കാര്‍ തീരുമാനിക്കുകയായിരുന്നു.

CM, Ministers and Opposition Leader not to attend Governor's Christmas Feast, Thiruvananthapuram, News, Festival, Christmas, Governor, Chief Minister, Minister, Kerala, Politics

കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണറുടെ ക്രിസ്മസ് ആഘോഷം. ഇത്തവണ മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീകര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രടറി, വകുപ്പ് സെക്രടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരുന്നു. സര്‍കാരുമായി പരസ്യമായ ഏറ്റമുട്ടല്‍ നടക്കുമ്പോഴായിരുന്നു ക്ഷണം. തര്‍ക്കങ്ങള്‍ക്ക് അയവു വരുന്നതിന്റെ സൂചനയായി ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള ക്ഷണം വിലയിരുത്തപ്പെട്ടെങ്കിലും വിട്ടുവീഴ്ച വേണ്ടെന്നു സര്‍കാര്‍ തീരുമാനിക്കുകയായിരുന്നു.

ഗവര്‍ണര്‍ ക്ഷണിച്ചാല്‍ മറ്റു പരിപാടികള്‍ മാറ്റിവച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലെത്തുന്നതായിരുന്നു പതിവ്. എന്നാല്‍, തര്‍ക്കത്തെ തുടര്‍ന്ന് പതിവുകളെല്ലാം തെറ്റി. ഓണാഘോഷത്തിന് തന്നെ ക്ഷണിക്കാത്തതില്‍ ഗവര്‍ണര്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമസഭ 13നാണ് അവസാനിക്കുന്നത്. അതിനാലാണ് 14ന് ആഘോഷം സംഘടിപ്പിക്കാന്‍ രാജ്ഭവന്‍ തീരുമാനിച്ചത്. കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Keywords: CM, Ministers and Opposition Leader not to attend Governor's Christmas Feast, Thiruvananthapuram, News, Festival, Christmas, Governor, Chief Minister, Minister, Kerala, Politics.

Post a Comment