Follow KVARTHA on Google news Follow Us!
ad

Inspections | ക്രിസ്മസ് - പുതുവത്സരം; ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്; ഓപറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക റെയ്ഡ്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Christmas,New Year,Food,Health,Health Minister,Kerala,Inspection,Hotel,
തിരുവനന്തപുരം: (www.kvartha.com) ക്രിസ്മസ് പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Christmas - New Year; food safety inspections strengthened says Minister Veena George, Thiruvananthapuram, News, Christmas, New Year, Food, Health, Health Minister, Kerala, Inspection, Hotel

ഉത്സവ സീസണുമായി ബന്ധപ്പെട്ട് കൂടുതല്‍ വില്‍പനയുള്ള കേക്, വൈന്‍, മറ്റ് ബേകറി സാധനങ്ങള്‍ എന്നിവ നിര്‍മിക്കുന്ന നിര്‍മാണ യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ഹോടെലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഓപറേഷന്‍ ഹോളിഡേ എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ച് നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 1514 സ്ഥാപനങ്ങള്‍ പരിശോധിക്കുകയും ലൈസന്‍സില്ലാതെയും വൃത്തിഹീനമായും പ്രവര്‍ത്തിച്ചിരുന്ന എട്ട് സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കി നിര്‍ത്തിവയ്പ്പിക്കുകയും ചെയ്തു. ചെറിയ നൂനതകള്‍ കണ്ടെത്തിയ 171 സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിന് നോടീസ് നല്‍കുകയും വലിയ നൂനതകള്‍ കണ്ടെത്തിയ 97 സ്ഥാപനങ്ങള്‍ക്ക് പിഴ അടയ്ക്കുന്നതിന് നോടീസ് നല്‍കുകയും ചെയ്തു.

പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 260 ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് വിശദമായ പരിശോധനയ്ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് അനലിറ്റികല്‍ ലാബുകളിലേയ്ക്ക് അയച്ചു. റിപോര്‍ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

Keywords: Christmas - New Year; food safety inspections strengthened says Minister Veena George, Thiruvananthapuram, News, Christmas, New Year, Food, Health, Health Minister, Kerala, Inspection, Hotel.

Post a Comment