Follow KVARTHA on Google news Follow Us!
ad

CM Says | ഗ്രനേഡ് പ്രയോഗിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച് അക്രമാസക്തമായതിനെത്തുടര്‍ന്ന്; പ്രതിപക്ഷ നേതാവിന്റെ സബ് മിഷന് മുഖ്യമന്ത്രിയുടെ മറുപടി

Chief Minister's reply to opposition leader VD Satheesan's submission#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) തലസ്ഥാനത്ത് 150 ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം (06.12.2022) നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് നിയമസഭയ്ക്കു സമീപം പോലീസ് ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞിരുന്നു. 

ബാരിക്കേഡ് ഭേദിച്ചും കല്ലേറ് നടത്തിയും മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതെ സ്ഥലത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച  സന്ദര്‍ഭത്തിലാണ് MK2 ഇനത്തില്‍പ്പെട്ട സ്റ്റണ്‍ ഗ്രനേഡ് പ്രയോഗിച്ച് ഇവരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ ഒരു പ്രവര്‍ത്തകന്റെ ഇടതുകാലിന് മുറിവേല്‍ക്കാന്‍ ഇടയായിട്ടുണ്ട്. 

News,Kerala,State,Thiruvananthapuram,Politics,party,Assembly,CM,Chief Minister,Pinarayi-Vijayan,Opposition leader,Top-Headlines, Chief Minister's reply to opposition leader VD Satheesan's submission


പരിക്കേറ്റ പ്രവര്‍ത്തകനെ പോലീസ് ചികിത്സയ്ക്കായി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയും ചെയ്തു. നിലവില്‍ ഇദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 

മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ സംഭവത്തില്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ക്രൈം.1181/22 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി കെ. രാധാകൃഷ്ണന്‍ മറുപടി നല്‍കി.

Keywords: News,Kerala,State,Thiruvananthapuram,Politics,party,Assembly,CM,Chief Minister,Pinarayi-Vijayan,Opposition leader,Top-Headlines, Chief Minister's reply to opposition leader VD Satheesan's submission

Post a Comment