Greetings | ജനങ്ങള്‍ക്ക് ക്രിസ്മസ് - പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Dec 21, 2022, 20:13 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ജനങ്ങള്‍ക്ക് ക്രിസ്മസ് - പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിസ്വാര്‍ഥമായ സ്നേഹത്തിന്റേയും അതിരുകളില്ലാത്ത സാഹോദര്യത്തിന്റേയും സന്ദേശവുമായി ക്രിസ്തുമസും പുതുവത്സരവും എത്തുകയാണ്. ആ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയും ഏവരേയും ചേര്‍ത്തു നിര്‍ത്തിയും ഈ ആഘോഷങ്ങളെ നമുക്കു വരവേല്‍ക്കാം.
കൂടുതല്‍ പ്രകാശപൂര്‍ണമായ നാളെയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവയ്ക്കാം. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കൂടുതല്‍ കരുത്തോടെ പ്രതിരോധിക്കാം. സമത്വവും സൗഹാര്‍ദവും പുലരുന്ന പുതുലോകമാകട്ടെ നമ്മുടെ ലക്ഷ്യം. ഏവര്‍ക്കും ഹൃദയപൂര്‍വം ക്രിസ്തുമസ് -പുതുവത്സര ആശംസകള്‍ നേരുന്നു.
Keywords: Chief Minister extends Christmas New Year Greetings, Thiruvananthapuram, News, Celebration, New Year, Christmas, Chief Minister, Pinarayi-Vijayan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

