Follow KVARTHA on Google news Follow Us!
ad

Christmas Celebration | രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ക്ഷണക്കത്തയച്ച് ഗവര്‍ണര്‍

Chief Minister and ministers invited for christmas celebration in Rajbhavan#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാര്‍- ഗവവര്‍ണര്‍ പോര് സജീവമായിത്തന്നെ നിലനില്‍ക്കേ വന്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാരൊരുങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ ക്ഷണക്കത്തയച്ചെന്നാണ് വിവരം. 

ശനിയാഴ്ച രാജ്ഭവനില്‍ നിന്നയച്ച ക്ഷണക്കത്തില്‍ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേക് മുറിക്കല്‍ അടക്കമുള്ള ചടങ്ങുകള്‍ ഉണ്ടാകും. 

മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീകര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രടറി, വകുപ്പ് സെക്രടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി പരസ്യമായ ഏറ്റുമുട്ടല്‍ തുടരുമ്പോഴുള്ള ഗവര്‍ണറുടെ ക്ഷണം, ഓണാഘോഷത്തിന് സര്‍കാര്‍ പരിപാടികള്‍ക്ക് തന്നെ ക്ഷണിക്കാത്തതിലുള്ള മധുരപ്രതികാരമായാണ് വിലയിരുത്തപ്പെടുന്നത്.

ഗവര്‍ണര്‍ ക്ഷണിച്ചാല്‍ എത്ര തിരക്കുണ്ടായാലും രാജ്ഭവനില്‍ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലര്‍ത്തുന്ന ശീലം. സ്പീകര്‍ എ.എന്‍.ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിന് എത്തും. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് പൂര്‍ത്തിയാകുന്നത് കൂടി കണക്കിലെടുത്താണ് ഗവര്‍ണര്‍ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്. 

News,Kerala,State,Thiruvananthapuram,Top-Headlines,Festival, Christmas, Governor,Ministers,speaker,CM,Chief Minister, Chief Minister and ministers invited for christmas celebration in Rajbhavan


തിരുവനന്തപുരത്തെ ചടങ്ങിനുശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഈ വര്‍ഷം നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയില്‍ നിന്ന് ഗവര്‍ണറെ സര്‍കാര്‍ ഒഴിവാക്കിയിരുന്നു. 

കഴിഞ്ഞ തവണ മതമേലധ്യക്ഷന്‍മാരെ പങ്കെടുപ്പിച്ചായിരുന്നു ഗവര്‍ണറുടെ ക്രിസ്മസ് ആഘോഷം.

Keywords: News,Kerala,State,Thiruvananthapuram,Top-Headlines,Festival, Christmas, Governor,Ministers,speaker,CM,Chief Minister, Chief Minister and ministers invited for christmas celebration in Rajbhavan

Post a Comment