Hotel Expenses | ലന്‍ഡനില്‍ തങ്ങിയപ്പോള്‍ ഹോടെല്‍ താമസത്തിനും ഭക്ഷണത്തിനുമായി മുഖ്യമന്ത്രിയും സംഘവും ചിലവിട്ടത് 43.14 ലക്ഷം രൂപ; സംസ്ഥാന സര്‍കാര്‍ പുറത്തുവിടാത്ത കണക്ക് പുറത്തുവന്നത് ഹൈകമിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍

 



തിരുവനന്തപുരം: (www.kvartha.com) ലന്‍ഡനില്‍ താമസിക്കാന്‍ മുഖ്യമന്ത്രിയും സംഘവും 43.14 ലക്ഷം രൂപ ചിലവിട്ടതായി റിപോര്‍ട്. ഒക്ടോബറില്‍ മുഖ്യമന്ത്രിയും സംഘവും ലന്‍ഡനില്‍ തങ്ങിയപ്പോള്‍ ഹോടെല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായാണ് ഇത്രയും തുക ചിലവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രടറി വി പി ജോയി, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂടി വേണു രാജാമണി, വ്യവസായ സെക്രടറി സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രടറി എ പി എം മുഹമ്മദ് ഹനീശ്, മുഖ്യമന്ത്രിയുടെ പി എ: വി എം സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കൂടാതെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.

Hotel Expenses | ലന്‍ഡനില്‍ തങ്ങിയപ്പോള്‍ ഹോടെല്‍ താമസത്തിനും ഭക്ഷണത്തിനുമായി മുഖ്യമന്ത്രിയും സംഘവും ചിലവിട്ടത് 43.14 ലക്ഷം രൂപ; സംസ്ഥാന സര്‍കാര്‍ പുറത്തുവിടാത്ത കണക്ക് പുറത്തുവന്നത് ഹൈകമിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍


ഒക്ടോബര്‍ രണ്ട് മുതല്‍ 12 വരെയായിരുന്നു ലന്‍ഡന്‍ സന്ദര്‍ശനം. ഹോടെല്‍ താമസത്തിന് 18.54 ലക്ഷം രൂപയും ലന്‍ഡനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചിലവിട്ടത്. അവിടേക്കുള്ള വിമാനയാത്ര ഒഴികെയുള്ള ചിലവാണ് 43.14 ലക്ഷം രൂപ.

ലന്‍ഡനിലെ ഇന്‍ഡ്യന്‍ ഹൈകമിഷനാണ് ഈ തുക ചിലവിട്ടത്. പിന്നീട് സംസ്ഥാന സര്‍കാരില്‍ നിന്ന് ഈ തുക ലന്‍ഡന്‍ ഹൈകമിഷന്‍ കൈപ്പറ്റി. സംസ്ഥാന സര്‍കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലന്‍ഡന്‍ ഹൈകനിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്. കൊച്ചി സ്വദേശി എസ് ധനരാജാണ് വിവരാവകാശ നിയമപ്രകാരം കണക്ക് ശേഖരിച്ചത്.

Keywords:  News,Kerala,State,Top-Headlines,Trending,Ministers,CM,Pinarayi-Vijayan,Chief Minister,Travel,Lifestyle & Fashion, Chief Minister and his team spent Rs 43.14 lakhs to stay in London
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia