Chancellor Bill | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; ബദലായി കൊണ്ടുവരുന്ന സംവിധാനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. എന്നാല്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റാനുള്ള അധികാരം നിയമസഭക്കുണ്ടെന്നും അതിനെ എതിര്‍ക്കുന്നില്ലെന്നും പറഞ്ഞ പ്രതിപക്ഷനേതാവ് ബദലായി കൊണ്ടു വരുന്ന സംവിധാനത്തിന് ചില പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി.
Aster_MIMS

Chancellor Bill  | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; ബദലായി കൊണ്ടുവരുന്ന സംവിധാനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ്

കേന്ദ്ര നിയമത്തിന് വിരുദ്ധമാണ് ബില്‍. യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ സംവിധാനമെന്നും വിഡി സതീശന്‍ പറഞ്ഞു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍, ബദല്‍ സംവിധാനം എന്താണെന്നത് പ്രസക്തമാണ്. സര്‍വകലാശാലകളെ കമ്യൂണിസ്റ്റ് വത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിലില്‍ പ്രതിപക്ഷവുമായി കൂടിയാലോചന വേണം. ഇപ്പോള്‍ കൊണ്ടു വന്നിട്ടുള്ള ബില്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സര്‍വകലാശാല ഭരണത്തില്‍ ഗവര്‍ണര്‍ തുടര്‍ചയായി ഇടപെട്ടതോടെയാണ് ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ വേണ്ടിയുള്ള തീരുമാനം സര്‍കാര്‍ എടുത്തത്. ഓര്‍ഡിനന്‍സ് മന്ത്രിസഭ പുറപ്പെടുവിച്ചെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം വിളിച്ച് ബില്‍ കൊണ്ടുവരാന്‍ സര്‍കാര്‍ തീരുമാനിച്ചത്.

Keywords:  Chancellor bill in assembly, opposition allege illegal, Thiruvananthapuram, News, Politics, University, Assembly, Governor, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia