Follow KVARTHA on Google news Follow Us!
ad

Supplyco | 'സംസ്ഥാന പൊതുവിതരണ വകുപ്പ് നല്‍കിയ റിപോര്‍ടില്‍ വീണ്ടും പൊരുത്തക്കേട്'; സപ്ലൈകോയുടെ 221 കോടി വീണ്ടും തടഞ്ഞ് കേന്ദ്രം

Central government blocked Supplyco's fund#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) കേന്ദ്രം തടഞ്ഞുവച്ച 220.92 കോടി സപ്ലൈകോയ്ക്ക് ഉടന്‍ കിട്ടില്ല. കണക്കിലെ പിഴവ് തിരുത്തി കഴിഞ്ഞ മാസം സംസ്ഥാന പൊതുവിതരണ വകുപ്പ് നല്‍കിയ റിപോര്‍ടില്‍ വീണ്ടും പൊരുത്തക്കേട് ചൂണ്ടിക്കാട്ടി കേന്ദ്രം കത്തയക്കുകയായിരുന്നു. 

കേന്ദ്രത്തിന്റെ അന്ന വിതരണ്‍ പോര്‍ടലിലെ കണക്കും സംസ്ഥാന പൊതുവിതരണ വകുപ്പ് നല്‍കിയ കണക്കും തമ്മിലെ പൊരുത്തക്കേടിന്റെ പേരിലാണ് കേന്ദ്രം ഫണ്ട് തടഞ്ഞത്. ഇതോടെ സപ്ലൈകോ കൂടുതല്‍ പ്രതിസന്ധിയിലായി. 

കണക്കിലെ പിഴവ് ചൂണ്ടിക്കാട്ടി തടഞ്ഞുവച്ച 2019-20 കാലത്തെ 220.92 കോടി രൂപയും 2020-21 അവസാന പാദത്തിലെ (ജനുവരി മാര്‍ച്) 305 കോടി രൂപയുമടക്കം 525.92 കോടി രൂപയ്ക്കുള്ള അപേക്ഷ പിഴവുകള്‍ പരിഹരിച്ച് സെപ്റ്റംബറില്‍ കേന്ദ്രസര്‍കാരിന് സമര്‍പിച്ചിരുന്നു. ഇതില്‍ 305 കോടി രൂപയുടെ കണക്ക് അംഗീകരിച്ചെങ്കിലും 2019-20 കാലത്തെ കണക്കിലാണ് കേന്ദ്രം വീണ്ടും ഉടക്കിടുന്നത്. 

റേഷന്‍ കട വഴി വിതരണം ചെയ്ത അരിയുടെ കണക്കുമായി താരതമ്യം ചെയ്താണ് കേന്ദ്രം നെല്ല് സംഭരണത്തിന്റെ തുക സംസ്ഥാനത്തിന് നല്‍കുന്നത്. റേഷന്‍ കടകളില്‍ നിന്ന് ഇ പോസ് യന്ത്രം വഴി വിതരണം ചെയ്യുന്ന അരിയുടെ കൃത്യമായ ഡേറ്റ അപ്പപ്പോള്‍ കേന്ദ്രത്തിന്റെ അന്ന വിതരണ്‍ പോര്‍ടലില്‍ എത്തുന്നുണ്ട്. 

News,Kerala,State,Kochi,Business,Finance,Top-Headlines,Funds, Central government blocked Supplyco's fund



നെല്ല് സംഭരണം, കര്‍ഷകര്‍ക്കു നല്‍കുന്ന വിഹിതം, ഉല്‍പാദിപ്പിക്കുന്ന അരിയുടെ കണക്ക്, വിതരണം ചെയ്യാനായി പൊതുവിതരണ വകുപ്പിന് കൈമാറിയ അരിയുടെ കണക്ക് തുടങ്ങിയവ സപ്ലൈകോ നല്‍കുന്നു. എന്നാല്‍, റേഷന്‍ കട വഴി വിതരണം ചെയ്യുന്ന ധാന്യങ്ങളുടെ കണക്ക് പൊതുവിതരണ കമിഷനറുടെ പരിധിയിലാണ്. ഈ കണക്കിലെ പിഴവ് പരിഹരിക്കുന്നതില്‍ സംഭവിക്കുന്ന വീഴ്ചയാണ് വീണ്ടും കേന്ദ്രം കത്ത് അയയ്ക്കുന്നതിലേക്ക് എത്തിച്ചത്.

വിതരണം ചെയ്ത അരി സംബന്ധിച്ച് പൊതുവിതരണ വകുപ്പ് കമിഷനര്‍ മൂന്നു മാസം കൂടുമ്പോള്‍ നല്‍കുന്ന കണക്ക് പോര്‍ടലിലെ കണക്കുമായി ഒത്തുപോകാതെ വരുമ്പോഴാണ് കേന്ദ്രം തുക പിടിച്ചു വയ്ക്കുന്നത്. 

Keywords: News,Kerala,State,Kochi,Business,Finance,Top-Headlines,Funds, Central government blocked Supplyco's fund

Post a Comment