Follow KVARTHA on Google news Follow Us!
ad

CBSE exams | സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷ: തയ്യാറെടുപ്പ് സംബന്ധിച്ച സുപ്രധാന അറിയിപ്പുകളുമായി ബോര്‍ഡ്; വിദ്യാര്‍ഥികളും സ്‌കൂളുകളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

CBSE releases notice on preparation for Class 10, 12 practical exams, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡല്‍ഹി: (www.kvartha.com) 2023 ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്ന 10, 12 ക്ലാസുകളിലെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) സുപ്രധാന അറിയിപ്പുകള്‍ പുറത്തിറക്കി. സ്‌കൂളുകള്‍ ഉറപ്പാക്കേണ്ട പ്രധാന കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ലബോറട്ടറികള്‍ തയ്യാറാക്കുന്നതും ഇന്റേണല്‍ എക്‌സാമിനര്‍മാരെ തിരിച്ചറിയുന്നതും ഉള്‍പ്പെടെ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
                
Latest-News, National, Top-Headlines, Education, ICSE-CBSE-10th-EXAM, ICSE-CBSE-12th-Exam, CBSE, CBSE releases notice on preparation for Class 10, 12 practical exams.

ഔദ്യോഗിക അറിയിപ്പ് കാണുന്നതിന് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse(dot)gov(dot)in സന്ദര്‍ശിക്കാവുന്നതാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രായോഗിക പരീക്ഷയുടെ സിലബസും വിഷയവും നന്നായി അറിഞ്ഞിരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ബോര്‍ഡ് നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച്, നിശ്ചിത തീയതിയില്‍ വിദ്യാര്‍ഥികള്‍ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകണം. ഏതെങ്കിലും വിദ്യാര്‍ഥി പരീക്ഷയ്ക്ക് ഹാജരായില്ലെങ്കില്‍ രണ്ടാമതൊരു അവസരം നല്‍കില്ല. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കില്‍ അവര്‍ അവരുടെ സ്‌കൂളുമായി ബന്ധപ്പെടണം.

പ്രാക്ടിക്കല്‍ പരീക്ഷയുടെ സിലബസ് വളരെ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയെന്ന് ഉറപ്പാക്കാന്‍ ബോര്‍ഡ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായോഗിക പരീക്ഷകള്‍ക്കുള്ള സിബിഎസ്ഇ ടൈം ടേബിള്‍ എല്ലാ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണം. എല്ലാ സ്‌കൂളുകളിലും നിശ്ചിത സമയപരിധിക്കുള്ളില്‍ തന്നെ പ്രായോഗിക പരീക്ഷകള്‍ പൂര്‍ത്തിയാക്കിയെന്ന് റീജണല്‍ ഓഫീസുകള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Keywords: Latest-News, National, Top-Headlines, Education, ICSE-CBSE-10th-EXAM, ICSE-CBSE-12th-Exam, CBSE, CBSE releases notice on preparation for Class 10, 12 practical exams.
< !- START disable copy paste -->

Post a Comment