CBI | പീഡിപ്പിച്ചതിന് തെളിവില്ല, ആരോപണങ്ങള്‍ വ്യാജമെന്നും കണ്ടെത്തല്‍; സോളാര്‍ പീഡന പരാതിയില്‍ കെ സി വേണുഗോപാലിനും സി ബി ഐയുടെ ക്ലീന്‍ ചിറ്റ്
Dec 23, 2022, 19:13 IST
തിരുവനന്തപുരം: (www.kvartha.com) സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിനും സി ബി ഐയുടെ ക്ലീന്‍ ചിറ്റ്. നേരത്തെ, കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍ എം പി, അടൂര്‍ പ്രകാശ് എം പി, എ പി അനില്‍കുമാര്‍ എന്നിവര്‍ക്കും സി ബി ഐ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
പരാതിക്കാരിയെ കെ സി വേണുഗോപാല്‍ പീഡിപ്പിച്ചതിന് തെളിവില്ലെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നുമാണ് സി ബി ഐയുടെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച റിപോര്‍ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കി.
മൂന്ന് തവണ മൂന്ന് സ്ഥലങ്ങളില്‍ വെച്ച് വേണുഗോപാല്‍ പീഡിപ്പിച്ചെന്നും അതിന് ശേഷം വൈദ്യസഹായം തേടി എന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. ഇക്കാര്യം സിബിഐ വിശദമായി അന്വേഷിച്ചെങ്കിലും പീഡന ആരോപണത്തിന് ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപോര്‍ടില്‍ വ്യക്തമാക്കുന്നത്.
Keywords: CBI clean chit to KC Venugopal in solar harassment complaint, Thiruvananthapuram, News, CBI, Molestation, Complaint, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.