Follow KVARTHA on Google news Follow Us!
ad

Cristiano | 'അഹങ്കാരിയും ഒരു ക്ലബിനും ഉള്‍കൊള്ളാന്‍ പറ്റാത്ത താരമായും മാറി, സ്വയം കരിയര്‍ നശിപ്പിച്ചു'; ക്രിസ്റ്റ്യാനോയെ കുറ്റപ്പെടുത്തി മുന്‍ ഇറ്റാലിയന്‍ പരിശീലകന്‍

Capello slams ex-Man Utd striker Ronaldo: He brought it onto himself#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

റോം: (www.kvartha.com) പോര്‍ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറ്റപ്പെടുത്തി മുന്‍ ഇറ്റാലിയന്‍ പരിശീലകന്‍ ഫാബിയോ കാപെലോ. താരം സ്വയം കരിയര്‍ നശിപ്പിച്ചെന്നും അഹങ്കാരിയും ഒരു ക്ലബിനും ഉള്‍കൊള്ളാന്‍ പറ്റാത്ത താരമായി മാറിയെന്നും കാപെലോ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കാപെലോ രൂക്ഷമായി വിമര്‍ശിച്ചത്.

ഖത്വര്‍ ലോകകപില്‍ ബെഞ്ചിലിരിക്കേണ്ടി വന്നതിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള തര്‍ക്കത്തെയും ആസ്പദമാക്കിയായിരുന്നു കാപെലോയുടെ വിമര്‍ശനം. ലോകകപ് മത്സരങ്ങളില്‍ താരത്തെ ബെഞ്ചിലിരുത്തിയ പരിശീലകന്‍ ഫെര്‍ണാന്‍ഡോ സാന്റോസിനെതിരെ അമര്‍ഷം ഉയരുകയും പിന്നാലെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു.

'ക്രിസ്റ്റ്യാനോ തന്നെയാണ് തന്റെ കരിയര്‍ നശിപ്പിച്ച് ഈ രൂപത്തിലാക്കിയത്. നാണക്കേടല്ലാതെ എന്താണ്. ഞാന്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നില്ല. അദ്ദേഹം ഒരു അഹങ്കാരിയാണ്. ഒരു ക്ലബിനും അദ്ദേഹത്തെ ഉള്‍കൊള്ളാന്‍ കഴിയാത്ത അവസ്ഥയായി'- കാപെലോ.

News,World,international,Sports,Football,Football Player,Player,Cristiano Ronaldo,Top-Headlines,World Cup, Capello slams ex-Man Utd striker Ronaldo: He brought it onto himself


അതിനിടെ താരം ഏത് ക്ലബിന് വേണ്ടി കളിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല. സഊദി ക്ലബായ അല്‍ നാസ്‌റിന് വേണ്ടി 2030 വരെ കരാറൊപ്പിടുന്നു എന്ന റിപോര്‍ടുകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു.

Keywords: News,World,international,Sports,Football,Football Player,Player,Cristiano Ronaldo,Top-Headlines,World Cup, Capello slams ex-Man Utd striker Ronaldo: He brought it onto himself

Post a Comment