Follow KVARTHA on Google news Follow Us!
ad

Camel Flu | ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിനിടെ 'ഒട്ടകപ്പനി' മുന്നറിയിപ്പ്; വിവിധ രാജ്യങ്ങളിൽ പൗരന്മാർക്ക് നിർദേശങ്ങൾ; കോവിഡിനെക്കാള്‍ അപകടകരമെന്ന് ആരോഗ്യ വിദഗ്ധർ

'Camel Flu' Threat At FIFA World Cup? Here's What Health Authorities Say, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദോഹ: (www.kvartha.com) ലോകം കാല്‍പന്ത് ആവേശത്തില്‍ നിലകൊള്ളുമ്പോള്‍ മറ്റൊരു രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വിദഗ്ധര്‍. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (MERS) വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അണുബാധയായ 'ഒട്ടകപ്പനി' (Camel Flu) യുടെ സാധ്യതയെക്കുറിച്ച് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധര്‍, ഖത്തറിലെ ഫിഫ ലോകകപ്പ് കഴിഞ്ഞ് മടങ്ങുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
        
Latest-News, FIFA-World-Cup-2022, World Cup, World, Health, Sports, Alerts, Gulf, Qatar, Football, Top-Headlines, Camel Flu, 'Camel Flu' Threat At FIFA World Cup? Here's What Health Authorities Say.

ഓസ്ട്രേലിയന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഖത്തറില്‍ നിന്ന് മടങ്ങുന്നവര്‍ മെര്‍സിനെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും, നല്ല ശുചിത്വ ശീലങ്ങള്‍ പാലിച്ചും, ഒട്ടകങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കിയും, വേവിക്കാത്ത മാംസവും പാസ്ചറൈസ് ചെയ്യാത്തതുമായ മാംസം കഴിക്കുന്നത് ഒഴിവാക്കിക്കൊണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കണമെന്ന് വെബ്‌സൈറ്റിൽ പറയുന്നു.

കൂടാതെ, പനിയും ശ്വാസതടസവും ഉള്ളവരെ വിശദമായി പരിശോധിക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (UKHSA) ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് പകരുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള മെര്‍സ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ലബോറട്ടറിയില്‍ സ്ഥിരീകരിച്ച 2,600 മെര്‍സ് കേസുകളും 935 മരണങ്ങളും ലോകാരോഗ്യ സംഘടന (WHO) 2012 ഏപ്രില്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2012 ല്‍ സൗദി അറേബ്യയിലാണ് ആദ്യമായി മെര്‍സ് കണ്ടെത്തിയത്. കൊറോണ വൈറസ് മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗമാണിത്. കോവിഡിനേക്കാള്‍ അപകടകരമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 

Keywords: Latest-News, FIFA-World-Cup-2022, World Cup, World, Health, Sports, Alerts, Gulf, Qatar, Football, Top-Headlines, Camel Flu, 'Camel Flu' Threat At FIFA World Cup? Here's What Health Authorities Say.
< !- START disable copy paste -->

Post a Comment