Follow KVARTHA on Google news Follow Us!
ad

Python | കോഴിക്കോട് കനാലില്‍ പെരുമ്പാമ്പിന്‍കൂട്ടത്തെ കണ്ടെത്തി

Calicut: Group of python found #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) കാരപ്പറമ്പിലുള്ള കനോലി കനാലില്‍ പെരുമ്പാമ്പിന്‍കൂട്ടത്തെ കണ്ടെത്തി. വഴിയിലൂടെ പോയ നാട്ടുകാരാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ ആദ്യം കണ്ടത്. ആറ് പാമ്പുകളെയാണ് കൂട്ടത്തോടെ കനാലില്‍ കണ്ടെത്തിയത്. ഇതിന് മുമ്പും കനോലി കനാലില്‍ പാമ്പിനെ കണ്ടിട്ടുണ്ടെന്നും പക്ഷെ കൂട്ടത്തോടെ ആറോളം പാമ്പുകളെ ആദ്യമായാണ് കാണുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

News,Kerala,State,Kozhikode,Local-News,Snake, Bizarre, Calicut: Group of python found


വിവരമറിഞ്ഞതിന് പിന്നാലെ നിരവധി ആളുകളാണ് കാഴ്ച കാണാനായി സ്ഥലത്തെത്തുന്നത്. ആറ് പാമ്പുകള്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. ഒരേ വലുപ്പത്തിലുള്ള പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന പാമ്പുകളെയാണ് കാണുന്നതെന്നും പെരുമ്പാമ്പിനെ കൂട്ടത്തോടെ കാണുന്നത് ആദ്യമായിട്ടാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: News,Kerala,State,Kozhikode,Local-News,Snake, Bizarre, Calicut: Group of python found 

Post a Comment