Follow KVARTHA on Google news Follow Us!
ad

Assembly session | ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം നടത്താന്‍ തീരുമാനം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Assembly,Cabinet,Governor,Kerala,
തിരുവനന്തപുരം: (www.kvartha.com) ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കി നിയമസഭയുടെ ബജറ്റ് സമ്മേളനം നടത്താന്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെന്ന് ഗവര്‍ണറെ അറിയിക്കില്ല.

കഴിഞ്ഞ ദിവസം അവസാനിച്ച സമ്മേളനത്തിന്റെ തുടര്‍ചയായി അടുത്ത മാസം ബജറ്റ് സമ്മേളനം നടത്തും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആകും സമ്മേളനം തുടങ്ങുക. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം വിളിച്ചുകൂട്ടുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം.

Cabinet decides not to end the assembly session, Thiruvananthapuram, News, Politics, Assembly, Cabinet, Governor, Kerala

കഴിഞ്ഞദിവസം സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതമായി പിരിഞ്ഞതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാല്‍ അടുത്തമാസം ചേരുന്ന സമ്മേളനം ഇടവേളയ്ക്കുശേഷം ഈ സമ്മേളനത്തിന്റെ തുടര്‍ചായായാണ് പരിഗണിക്കുക.

ഈ സമ്മേളനത്തിന്റെ തുടര്‍ചയായി അടുത്ത മാസം ബജറ്റ് സമ്മേളനം ചേരുന്നതിലൂടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാനാകും. എന്നാല്‍ ബജറ്റ് സമ്മേളനം പിരിഞ്ഞ് അടുത്ത സമ്മേളനം ചേരുമ്പോള്‍ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടിവരും.

സര്‍കാര്‍ ഗവര്‍ണര്‍ ഭിന്നത തുടരുന്ന സാഹചര്യത്തില്‍ സഭാസമ്മേളനം പിരിച്ചുവിടാതിരിക്കുകയും ഇപ്പോഴത്തെ സമ്മേളനത്തിന്റെ തുടര്‍ചയായി ചേര്‍ന്ന് ബജറ്റ് അവതരണം നടത്തുകയും ചെയ്യണമെന്ന ആലോചന സര്‍കാരില്‍ നേരത്തെ ഉണ്ടായിരുന്നു.

ഇക്കാര്യത്തിലാണ് ഇപ്പോള്‍ അന്തിമ തീരുമാനമുണ്ടായിരിക്കുന്നത്. നേരത്തെ ഗവര്‍ണറെ കേരളത്തിലെ വിവിധ യൂനിവേഴ്‌സിറ്റികളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്‍ നിയമസഭ പാസാക്കിയിരുന്നു. ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അറിയിക്കുകയും ചെയ്തിരുന്നു.

Keywords: Cabinet decides not to end the assembly session, Thiruvananthapuram, News, Politics, Assembly, Cabinet, Governor, Kerala.

Post a Comment