Cabinet | മദ്യവും, മയക്കുമരുന്നും കടത്തുന്നവരെ പിന്തുടര്‍ന്ന് പിടികൂടാന്‍ എക്‌സൈസിന് ആധുനിക സൗകര്യങ്ങളുള്ള 4 വാഹനങ്ങള്‍ എത്തുന്നു

 


തിരുവനന്തപുരം: (www.kvartha.com) എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റിന് നാലു വാഹനങ്ങള്‍ വാങ്ങാനുള്ള അനുമതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

നെയ്യാറ്റിന്‍കര താലൂകില്‍ പുതുതായി സ്ഥാപിച്ച കീഴാറ്റൂര്‍ക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാന്‍ കടവ് എന്നീ പാലങ്ങളിലൂടെയും കാരോട്, കുട്ടപ്പൂ എന്നീ സ്ഥലങ്ങളിലൂടെയും മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ പിന്തുടര്‍ന്ന് പിടികൂടാന്‍ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങള്‍ വാങ്ങണമെന്ന എക്‌സൈസ് കമീഷണറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Cabinet | മദ്യവും, മയക്കുമരുന്നും കടത്തുന്നവരെ പിന്തുടര്‍ന്ന് പിടികൂടാന്‍ എക്‌സൈസിന് ആധുനിക സൗകര്യങ്ങളുള്ള 4 വാഹനങ്ങള്‍ എത്തുന്നു

കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് എന്ന പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാലു മൊബൈല്‍ പട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്.

തുക അനുവദിക്കും

പുനര്‍ഗേഹം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 42.75 കോടി രൂപ അഡീഷനല്‍ ഓതറൈസേഷന്‍ മുഖേന അനുവദിക്കുന്നതിന് ധനവകുപ്പിന് നിര്‍ദേശം നല്‍കും.

ശമ്പള പരിഷ്‌കരണം


കേരള ലളിതകലാ അകാദമിയുടെ സര്‍കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സ് തുടങ്ങിയവ 10-02-2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്‌കരിച്ചു നല്‍കും.

അംഗീകൃത മൂലധനം ഉയര്‍ത്തും


കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ അംഗീകൃത മൂലധനം 150 കോടി രൂപയില്‍ നിന്നും 200 കോടിരൂപയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.

Keywords: Cabinet allowed Excise Mobile Intervention Unit to purchase vehicles, Thiruvananthapuram, News, Politics, Cabinet, Vehicles, Salary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia