Follow KVARTHA on Google news Follow Us!
ad

Police | വടകരയില്‍ വ്യാപാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കവര്‍ചാ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ്

Businessman found dead: Police said it's murder during robbery attempt, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) വടകര മാര്‍കറ്റ് റോഡില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ്. സ്വന്തം പലചരക്ക് കടയ്ക്കുള്ളിലാണ് വടകര സ്വദേശി രാജന്റെ (62) മൃതദേഹം കണ്ടെത്തിയത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി?ഗമനം. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. വ്യാപാരിയുടെ ബൈകും കാണാതായിട്ടുണ്ട്.
            
Latest-News, Kerala, Kannur, Police, Crime, Murder, Robbery, Investigates, Top-Headlines, Businessman found dead: Police said it's murder during robbery attempt.

ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ രാത്രിയില്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വടകര ഗവ. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഭാര്യ: അനിത. മക്കള്‍: റിനീഷ് (ഖത്വര്‍), സിനു.
മരുമകള്‍: പ്രിയങ്ക (നഴ്‌സ്, മാഹി ഗവ.ആശുപത്രി). സഹോദരങ്ങള്‍: മനോജന്‍, ചന്ദ്രി, കമല.

Keywords: Latest-News, Kerala, Kannur, Police, Crime, Murder, Robbery, Investigates, Top-Headlines, Businessman found dead: Police said it's murder during robbery attempt.
< !- START disable copy paste -->

Post a Comment