പാലക്കാട്: (www.kvartha.com) നഗരമധ്യത്തില്‍ ബസ് മോഷണം പോയതായി പരാതി. കോട്ടമൈതാനത്തിന് സമീപമാണ് സംഭവം. പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട 'ചെമ്മനം' എന്ന ബസാണ് മോഷണം പോയത്. പട്ടിക്കാട് സ്വദേശി സാലുവാണ് ബസിന്റെ ഉടമസ്ഥന്‍.
ചൊവ്വാഴ്ച വൈകിട്ട് 8.20 ഓടെ സര്‍വീസ് അവസാനിപ്പിച്ച് ഡ്രൈവര്‍ ജോഷി പമ്പില്‍ വാഹനം നിര്‍ത്തിയിട്ടിരുന്നു. രാവിലെ എത്തിയപ്പോള്‍ ബസ് കാണാതായെന്ന് പരാതിയില്‍ പറയുന്നു. തൃശൂര്‍-പാലക്കാട് റൂടില്‍ ഓടുന്ന ബസാണ് ചെമ്മനം.
പെട്രോള്‍ പമ്പിലെ സിസിടിവി പരിശോധിച്ചപ്പോള്‍ ബസ് ഒരാള്‍ കടത്തിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഉടമസ്ഥര്‍ പൊലീസില്‍ പരാതി നല്‍കി.
Keywords: News,Kerala,State,palakkad,Local-News,theft,bus,Travel, Transport, Complaint,CCTV,Police, Bus stolen in Palakkad town