തൃശൂര്‍: (www.kvartha.com) ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടെംപോ ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ പെരുമ്പിലാവ് കടവല്ലൂരിലാണ് അപകടം ഉണ്ടായത്. കര്‍ണാടക സ്വദേശികളായ അഞ്ച് പേര്‍ക്കാണ് പരുക്കേറ്റത്.
അപകടത്തെ തുടര്‍ന്ന് ട്രാവലര്‍ സമീപത്തെ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
Keywords: News,Kerala,State,Local-News,Accident,Road,Injured,Sabarimala Temple,Shabarimala Pilgrims,hospital, Bus carrying Sabarimala pilgrims overturns; 5 injured